ദീപ മാലികിനും ഖേൽരത്ന ശിപാർശ; അർജുനക്ക് 19 പേർ
text_fieldsന്യൂഡൽഹി: പാരാലിമ്പിക്സ് വെള്ളിമെഡൽ ജേതാവ് ദീപ മാലികിനും രാജീവ് ഗാന്ധി ഖേൽരത് ന പുരസ്കാരത്തിന് ശിപാർശ. ഗുസ്തിതാരം ബജ്റങ് പൂനിയക്കു പുറമെയാണ് 2016ലെ റയോ പ ാരാലിമ്പിക്സിൽ ഷോട്ട്പുട്ടിൽ വെള്ളി നേടിയ ദീപ മാലികിനെക്കൂടി 12 അംഗ സമിതി ഉൾപ് പെടുത്തിയത്.
മലയാളി അത്ലറ്റ് മുഹമ്മദ് അനസ്, ക്രിക്കറ്റർ രവീന്ദ്ര ജദേജ, ഫുട് ബാളർ ഗുർപ്രീത് സിങ് സന്ധു, ബാഡ്മിൻറൺ താരം സായ് പ്രണീത് എന്നിവരടക്കം 19 പേരെ അർജ ുന പുരസ്കാരത്തിനും നാമനിർദേശം ചെയ്തു. അത്ലറ്റുകളായ തേജീന്ദർ പാൽ സിങ് തോർ, സ ്വപ്ന ബർമൻ, ബോഡി ബിൽഡർ എസ്. ഭാസ്കരൻ, വനിത ക്രിക്കറ്റർ പൂനം യാദവ്, ഹോക്കി താരം ചിംഗ്ലൻസേന സിങ് കാംഗുജം, ഷൂട്ടർ അൻജും മുദ്ഗിൽ, കബഡി താരം അജയ് ഠാകുർ, ഹർമീത് രാജുൽ ദേശായി (ടേബ്ൾ ടെന്നിസ്), പൂജ ധണ്ട (ഗുസ്തി), ഫുആദ് മിർസ (കുതിരപ്പന്തയം), സുന്ദർ സിങ് ഗുർജാർ (പാരാ അത്ലറ്റിക്സ്), പ്രമോദ് ഭഗത് (പാരാ ബാഡ്മിൻറൺ), സിമ്രാൻ സിങ് ഷെർഗിൽ (പോളോ) എന്നിവരാണ് അർജുന നാമനിർദേശം ലഭിച്ച മറ്റുള്ളവർ.
മലയാളിയായ ബാഡ്മിൻറൺ പരിശീലകൻ യു. വിമൽ കുമാർ, സന്ദീപ് ഗുപ്ത (ടേബ്ൾ ടെന്നിസ്), മൊഹീന്ദർ സിങ് ധില്ലൺ (അത്ലറ്റിക്സ്) എന്നീ മൂന്നു പേരെ ദ്രോണാചാര്യ പുസ്കാരത്തിനും മലയാളിയായ മാനുവൽ ഫ്രെഡറിക്സ് (ഹോക്കി), അരുപ് ബാസക് (ടേബ്ൾ ടെന്നിസ്), മനോജ് കുമാർ (ഗുസ്തി), നിറ്റെൻ കിർതാനെ (ടെന്നിസ്), സി ലാൽറെംസംഗ (അെമ്പയ്ത്ത്) എന്നിവരെ ധ്യാൻചന്ദ് പുരസ്കാരത്തിനും ശിപാർശ ചെയ്തിട്ടുണ്ട്.
ക്രിക്കറ്റ് ലോകകപ്പിൽ നോക്കൗട്ട് മത്സരങ്ങളിൽ പകരക്കാരനായെത്തി ഇന്ത്യൻ പോരാട്ടത്തെ ഒറ്റക്കു ചുമലിലേറ്റിയതിനാണ് ജദേജ ആദരിക്കപ്പെടുന്നത്. സെമിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ വൻതകർച്ചയുടെ വക്കിലായിരുന്നപ്പോൾ പിടിച്ചുനിന്ന ജദേജ ടീമിന് മാന്യമായ സ്കോർ നൽകിയിരുന്നു.
ബൈച്യുങ് ബൂട്ടിയ, മേരി കോം എന്നിവരുൾപ്പെടുന്നതാണ് സെലക്ഷൻ കമ്മിറ്റി. തുടർച്ചയായ നാലു വർഷത്തെ മികച്ച പ്രകടനത്തിനു പുറമെ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്ന വർഷം കൂടുതൽ മികവും പുറത്തെടുത്തവരെയാണ് അർജുനക്ക് പരിഗണിക്കപ്പെടുക. രാജ്യത്തിെൻറ യശസ്സുയർത്തിയ താരങ്ങളെയോ ടീമുകളെേയാ വാർത്തെടുത്ത മുൻനിര പരിശീലകർക്ക് നൽകുന്നതാണ് ദ്രോണാചാര്യ പുരസ്കാരം. വിരമിച്ചശേഷവും കായികരംഗത്തിെൻറ പ്രചാരണത്തിന് നിലകൊള്ളുന്ന താരങ്ങൾക്ക് ധ്യാൻചന്ദ് പുരസ്കാരവും നൽകും.
മൂന്നിനങ്ങൾക്കും അഞ്ചു ലക്ഷം രൂപ വീതവും ഖേൽരത്ന ജേതാക്കൾക്ക് 7.50 ലക്ഷം രൂപയുമാണ് സമ്മാനത്തുക. ദേശീയ കായികദിനമായ ആഗസ്റ്റ് 29ന് രാഷ്ട്രപതി ഭവനിൽ പ്രസിഡൻറ് രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.