Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 3:35 AM IST Updated On
date_range 29 Aug 2018 3:35 AM ISTകുറാഷിൽ ഇന്ത്യക്ക് വെള്ളിയും വെങ്കലവും
text_fieldsbookmark_border
പിങ്കി ബൽഹാര (കുറാഷ്, വെള്ളി)
അെമ്പയ്ത്തിൽ ഇരട്ട വെള്ളി
ഇരട്ട സ്വർണം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് അെമ്പയ്ത്തിൽ ഉന്നം പിഴച്ചു. പുരുഷ-വനിത വിഭാഗം കോമ്പൗണ്ട് ടീം ഇനത്തിൽ ദക്ഷിണ കൊറിയക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങി. ഇതോടെ രണ്ടിനങ്ങളിൽ വെള്ളി മാത്രമായി. പുരുഷ വിഭാഗത്തിൽ അഭിഷേക് വർമ, രജത് ചൗഹാൻ, അമൻ സയ്നി എന്നിവരാണ് മത്സരിച്ചത്. വനിതകളിൽ മസ്കർ കിറാർ, മധുമിത കുമാരി, സുരേഖ വെന്നം എന്നിവർ മത്സരിച്ചു. പുരുഷ ടീം 229-229 എന്ന നിലയിലാണ് നാലാം സെറ്റ് അവസാനിച്ചത്. ഇതോടെ സ്വർണനിശ്ചയം ‘ബുൾസ്െഎ’ പോയൻറുകളുടെ എണ്ണത്തിലായി. ഇവിടെ കൊറിയക്കായിരുന്നു മുൻതൂക്കം. വനിതകളിൽ 231-228 സ്കോറിനാണ് ഇന്ത്യ തോറ്റത്.
ടി.ടിയിൽ വെങ്കലം
സെമിഫൈനലിൽ ദക്ഷിണ കൊറിയയോട് 3-0ത്തിന് പരാജയപ്പെെട്ടങ്കിലും ഇന്ത്യൻ പുരുഷന്മാർ ടേബ്ൾ ടെന്നിസ് ടീം ഇനത്തിൽ വെങ്കലമെഡൽ ജേതാക്കളായി ചരിത്രമെഴുതി.
ജി. സത്യൻ, അചന്ദ ശരത് കമൽ, എ. അമൽരാജ് എന്നിവരാണ് ടീം അംഗങ്ങൾ. ക്വാർട്ടറിൽ ജപ്പാനെ 3-1ന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ടേബ്ൾ ടെന്നിസിൽ മെഡൽ ഉറപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story