Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightഏഷ്യൻ ഗുസ്​തി:...

ഏഷ്യൻ ഗുസ്​തി: സാക്ഷിക്ക്​ വെള്ളി

text_fields
bookmark_border
ഏഷ്യൻ ഗുസ്​തി: സാക്ഷിക്ക്​ വെള്ളി
cancel

ന്യൂഡൽഹി: ഒളിമ്പിക്​ മെഡൽ ജേത്രി സാക്ഷി മാലികിന്​ ഏഷ്യൻ ഗുസ്​തി ചാമ്പ്യൻഷിപ്പിൽ വെള്ളി (65 കി.), വിനേഷ്​ ഫോഗട്ട ്​ (53 കി.), അൻഷു മാലിക്​ (57 കി.), ഗുർശരൺപ്രീത്​ കൗർ (72 കി.) എന്നിവർ​ വെങ്കലം നേടി​. ഏഷ്യൻ ഗെയിംസ്​ വെള്ളി മെഡൽ ജേതാവായ ജപ ്പാ​​െൻറ നവോമി റ്യൂകെയോടാണ്​ സാക്ഷി ഫൈനലിൽ പരാജയപ്പെട്ടത്​.

വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ വിനേഷ്​ വിയറ്റ്​നാമി​​െൻറ തി ലി ക്യൂവിനെയും (10-0) അൻഷു മാലിക്ക്​ (4-1) ഉസ്​ബിസ്​താ​​െൻറ സെവാറ എഷ്​മുറടോവയെയും തോൽപിച്ചു. 72 കി. വിഭാഗത്തിൽ മംഗോളിയൻ താരത്തെ 5-2ന്​ തോൽപിച്ചാണ്​ ഗുർശരൺപ്രീത്​ കൗർ വെങ്കലമെഡൽ നേടിയത്​.

ഏഴുവർഷ​ത്തെ ഇടവേളക്ക്​ ശേഷമാണ് കൗർ​ ഗോദയിലെത്തുന്നത്​. മൊത്തം നാല്​ സ്വർണവും രണ്ട്​ വെള്ളിയും ഏഴു വെങ്കലവുമടക്കം 13 മെഡലുമായി ഇന്ത്യ മെഡൽ പട്ടികയിൽ മൂന്നാം സ്​ഥാനത്താണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sakshi maliksports newsasian wrestling championship
News Summary - Asian Wrestling Championships: Sakshi Malik loses gold medal
Next Story