ദീപശിഖ ഇന്നെത്തും; കായികമേളക്ക് നാളെ തുടക്കം
text_fieldsകോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ വിളംബരമറിയിച്ച് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ദീപശിഖ വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖാപ്രയാണം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽനിന്ന് ആരംഭിച്ചു. രഞ്ജിത്ത് മഹേശ്വരി ദീപനാളം തെളിച്ചു.
ദീപശിഖയുമേന്തി ഉച്ചക്കുശേഷം മൂന്നുമണിയോടെ കോഴിക്കോടിെൻറ അതിർത്തിയായ രാമനാട്ടുകരയിലെത്തുന്ന സംഘത്തിന് ഉജ്ജ്വല വരവേൽപ് നൽകും. രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ ബാലകൃഷ്ണൻ വാഴയിലിെൻറ നേതൃത്വത്തിലാണ് സ്വീകരണം. നഗരത്തിലെ സ്കൂൾ വിദ്യാർഥികളുടെ അകമ്പടിയോടെ ദീപശിഖ വൈകുന്നേരം മെഡിക്കൽ കോളജ് മൈതാനിയിലെത്തും. കായികകേരളത്തിെൻറ അഭിമാനം ഒളിമ്പ്യൻ പി.ടി. ഉഷയുടെ നേതൃത്വത്തിൽ ദീപശിഖ ഏറ്റുവാങ്ങും.
95 ഇനങ്ങളിലായി 2650 അത്ലറ്റുകളാണ് മീറ്റിനെത്തുക. തൃശൂർ ജില്ലയുടെ താരങ്ങൾ ഇതിനകം മെഡിക്കൽ കോളജ് മൈതാനിയിൽ പരിശീലനം തുടങ്ങി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുളള ജില്ലകളിൽനിന്ന് വരുന്ന അത്ലറ്റുകൾക്ക് പട്ടണത്തിലും സമീപപ്രദേശത്തുമുളള 13 സ്കൂളുകളിലാണ് താമസ സൗകര്യം. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്റ്റേഡിയത്തിൽ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കും. സ്കൂൾ കുട്ടികളുടെ കലാപ്രകടനങ്ങളും കേരളത്തിെൻറ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ദൃശ്യാവിഷ്കാരങ്ങളും ഉണ്ടാകും. മേളയുടെ രജിസ്ട്രേഷൻ വെള്ളിയാഴ്ച കോഴിക്കോട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. തുടർന്നുളള ദിവസങ്ങളിൽ രജിസ്ട്രേഷൻ സൗകര്യം സ്റ്റേഡിയത്തിലായിരിക്കും. ഡിസംബർ അഞ്ചു മുതൽ എട്ടുവരെയാണ് മേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.