ദേശീയ സ്കൂള്‍ മീറ്റ്: കേരളത്തിന്‍െറ തീരുമാനം ഇന്ന് –അഞ്ജു ബോബി ജോര്‍ജ്
text_fieldsതിരുവനന്തപുരം: ദേശീയ സ്കൂള്‍ മീറ്റിന് കേരളം വേദിയാകുന്ന കാര്യത്തില്‍ ശനിയാഴ്ച തീരുമാനമുണ്ടാകുമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജ്. കായിക മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ കോഴിക്കോട്ട് നടക്കുന്ന ചര്‍ച്ചയിലാകും തീരുമാനമെന്ന് അഞ്ജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മീറ്റ് നടത്തുന്നതിനാവശ്യമായി സ്പോണ്‍സര്‍ഷിപ് പരിഗണിക്കുന്നുണ്ട്.
രാവിലെ സ്പോര്‍ട്സ് കൗണ്‍സിലില്‍ നടന്ന ചടങ്ങില്‍ അഞ്ജു പ്രസിഡന്‍റായി സ്ഥാനമേറ്റു. വൈസ് പ്രസിഡന്‍റായി പി.കെ. ഇബ്രാഹീംകുട്ടിയും ചുമതലയേറ്റു. നിലയില്‍ അത്ലറ്റുകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പദ്ധതികളാകും നടപ്പാക്കുക.
അത്ലറ്റ്, വനിതാ താരങ്ങളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഐ.പി.എസ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ സേവനം ലഭ്യമാക്കുന്നത് പരിഗണിക്കും.
ദേശീയ മീറ്റുകള്‍ നിശ്ചിത ദിവസം മുമ്പ് സംസ്ഥാന മത്സരങ്ങളുടെ പൂര്‍ത്തീകരണം, താരങ്ങള്‍ക്ക് ത്രീടയര്‍ എ.സി യാത്ര, ടി.എ, ഡി.എ വര്‍ധന തുടങ്ങിയ വിഷയങ്ങളും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.