ഒറ്റലാപ്പില്‍ കോഴിക്കോടന്‍ കാറ്റ്...
text_fields
കോഴിക്കോട്: 400 മീ. ഓട്ടമത്സരത്തില്‍ പ്രകടമായത് കോഴിക്കോടിന്‍െറ കരുത്ത്. ഉഷ സ്കൂളിന്‍െറ മികവിലാണ് കോഴിക്കോട് 400 മീറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. എറണാകുളത്തിന്‍െറ കുത്തക തകരുന്ന സൂചനയാണ് ഈ ഇനത്തില്‍ പ്രകടമായത്. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിസ്ന മാത്യുവും സബ്ജൂനിയര്‍ വിഭാഗത്തില്‍ സി. ചിത്രയും പുതിയ റെക്കോഡുകളും കുറിച്ചു.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദേശീയ മീറ്റ് റെക്കോഡിനെ പഴങ്കഥയാക്കുന്ന പ്രകടനമാണ് ഉഷ സ്കൂളിന്‍െറ താരമായ പൂവമ്പായി എ.എം.എച്ച്.എസിലെ ജിസ്ന മാത്യു കാഴ്ചവെച്ചത്. 2008ലെ സംസ്ഥാന സ്കൂള്‍ മീറ്റില്‍ കണ്ണൂര്‍ ഗവ. വി.എച്ച്.എസ്.എസിലെ സിന്ധ്യമോള്‍ സ്ഥാപിച്ച 56.21 സെക്കന്‍ഡിന്‍െറയും 2005ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ പഞ്ചാബിന്‍െറ മന്ദീപ് കൗര്‍ സ്ഥാപിച്ച 55.18 സെക്കന്‍ഡിന്‍െറയും റെക്കോഡാണ് 53.87 സെക്കന്‍ഡ്സിന്‍െറ പുതിയ സമയംകൊണ്ട് കായിക ഇന്ത്യയുടെ ഭാവിവാഗ്ദാനം ജിസ്ന മാത്യു ഭേദിച്ചത്.
ഉഷ സ്കൂളിലെ ഷഹര്‍ബാന സിദ്ദിഖ് രണ്ടും കൊല്ലം സി.എസ്.എച്ചിലെ പി.ഒ. സയന മൂന്നും സ്ഥാനങ്ങള്‍ നേടി.
സബ്ജൂനിയര്‍ വിഭാഗത്തില്‍ 59.60 സെക്കന്‍ഡില്‍ ഓടിയത്തെിയാണ് പാലക്കാട് ചെറുപ്ളശേരി ജിഎച്ച്.എസ്.എസിലെ സി. ചിത്ര പുതിയ സംസ്ഥാന റെക്കോഡിട്ടത്. 2012ല്‍ കോഴിക്കോടിന്‍െറ കെ. സ്നേഹ സ്ഥാപിച്ച 59.72 സെക്കന്‍ഡ്സിന്‍െറ റെക്കോഡാണ് 59.60 സെക്കന്‍ഡില്‍ ഓടിയത്തെി ചിത്ര പഴങ്കഥയാക്കി പാലക്കാടിന്‍െറ സ്വന്തം പി.യു. ചിത്രയുടെ പിന്‍ഗാമിയായ മറ്റൊരു ചിത്രയായത്. 59.64 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പാലക്കാടിന്‍െറ സി. ചാന്ദിനി നിലവിലുണ്ടായിരുന്ന റെക്കോഡ് സമയം മെച്ചപ്പെടുത്തി രണ്ടാംസ്ഥാനം നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉഷാ സ്കൂളിലെ കെ. സ്നേഹ 56.40 സെക്കന്‍ഡ്സില്‍ ഫിനിഷ് ചെയ്ത് കോഴിക്കോടിന്‍െറ യശസുയര്‍ത്തി ഒന്നാംസ്ഥാനം നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 50.66 സെക്കന്‍ഡില്‍ എത്തി മാര്‍ബേസിലിന്‍െറ എം.കെ. ശ്രീനാഥ് ഒന്നാംസ്ഥാനം നേടിയപ്പോള്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് കൂരാച്ചുണ്ട് സെന്‍റ്തോമസ് എച്ച്.എസിലെ ടി.കെ. സായൂജ്, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കി വണ്ണപ്പുറം എസ്.എന്‍.എം.എച്ച്.എസിലെ ആല്‍ബിന്‍ബാബു 49.08 സെക്കന്‍ഡിലത്തെി ഒന്നാംസ്ഥാനം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.