അവര്‍ ഇറങ്ങുന്നു; വയനാടന്‍ ഗോത്രവിഭാഗത്തിന്‍െറ കരുത്താകാന്‍
text_fieldsകോഴിക്കോട്: വയനാട് കാട്ടിക്കുളം ഗവ. എച്ച്.എസ്.എസിലെ 17 പേര്‍ സംസ്ഥാന കായികമേളയുടെ ട്രാക്കിലേക്കിറങ്ങുകയാണ്. ഇവരില്‍ 15 പേരും ആദിവാസി വിഭാഗത്തില്‍നിന്നുള്ള താരങ്ങള്‍. സ്കൂളിലെ പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍നിന്ന് പി.ജി. ഗിരീഷിന്‍െറ കാട്ടിക്കുളം അത്ലറ്റിക് അക്കാദമിയിലൂടെ വളര്‍ന്ന താരങ്ങളാണ് സംസ്ഥാന മേളയില്‍ മാറ്റുരക്കാനത്തെിയത്. അക്കാദമിയുടെ നടത്തിപ്പിനായി പി.ജി. ഗിരീഷ് കാട്ടിക്കുളത്തൊരു ഡയറി ഫാം തുടങ്ങിയിട്ടുണ്ട്.
അവിടെ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ പശുക്കളുടെ എണ്ണം കുറയും. ആറോ ഏഴോ എണ്ണെത്തിനെ ഗിരീഷ് വിറ്റുകളയും. പിന്നീട് ഫെബ്രുവരി കഴിഞ്ഞാണ് തൊഴുത്തുനിറഞ്ഞ് പുതിയ അതിഥികളത്തെുക. പശുക്കളെ നോക്കാന്‍ ഈ നാലുമാസം വേണ്ടത്ര സമയം കിട്ടാത്തതുകൊണ്ടാണ് മിക്കതിനെയും വില്‍ക്കുന്നത്.
ഇക്കാലയളവില്‍ സ്വന്തം ശിഷ്യഗണങ്ങളുടെ മികവിലേക്ക് മാത്രമാണ് ശ്രദ്ധ. കാട്ടിക്കുളം അത്ലറ്റിക് അക്കാദമി കോച്ചായ ഗിരീഷ്, സ്കൂള്‍ കായികമേളകളില്‍ അവരെ വേണ്ടരീതിയില്‍ ശിക്ഷണം ചെയ്ത് ട്രാക്കിലും ഫീല്‍ഡിലുമിറക്കാനായി എപ്പോഴും കുട്ടികളുടെ കൂടെയുണ്ട്. അക്കാദമിയിലെ ശിഷ്യര്‍ക്ക് വേണ്ടതെല്ലാം ചെയ്യുന്നതിനുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് ഡയറി ഫാം നടത്തുന്നത്. ദിവസേന 80-100 ലിറ്റര്‍ വരെ പാല്‍ വില്‍ക്കാറുണ്ട്.
വയനാട് ജില്ലാ കായികമേളയില്‍ 33പേര്‍ അങ്കത്തട്ടിലിറങ്ങി. ഈ 33 പേരില്‍ 28പേരും ഏറെ പിന്നാക്കംനില്‍ക്കുന്ന ഗോത്രവര്‍ഗ കുടുംബങ്ങളിലെ കുട്ടികളുമാണ്.
ഇവരുള്‍പ്പെടെ 17 പേരാണ് സംസ്ഥാന മീറ്റിനായി കോഴിക്കോടത്തെിയത്. ഇവര്‍ക്കുവേണ്ട താമസവും ഭക്ഷണവുമെല്ലാം നല്‍കുന്നത് ഗിരീഷ് സ്വന്തം പോക്കറ്റില്‍നിന്ന് കാശെടുത്തുതന്നെ.
കുട്ടികളെ പാര്‍പ്പിക്കുന്നതിനുള്ള വീട്ടുവാടക തന്നെ 5000 രൂപയോളം വരും. പരിമിതമായ സൗകര്യങ്ങളിലാണ് പരിശീലനം. നേരെ 30 മീറ്റര്‍ മാത്രം ഓടാന്‍ കഴിയുന്ന ഗ്രൗണ്ടില്‍ പരിശീലിച്ചാണ് സംസ്ഥാന മീറ്റിലടക്കം പങ്കെടുക്കുന്നത്. രാജ്യത്തിന്‍െറ അഭിമാനമായി വളര്‍ന്ന ഒ.പി. ജെയ്ഷയെ കണ്ടെടുത്ത് താരമാക്കി മാറ്റിയത് ഗിരീഷാണ്. നാഷനല്‍ മീറ്റുകളില്‍ മികവുകാട്ടിയ അജേഷ്, പി.കെ. അനൂപ്, സതീശന്‍, സനല്‍, മിഥുന്‍ തുടങ്ങിയവരും ഗിരീഷിന്‍െറ കളരിയിലൂടെയാണ് അത്ലറ്റിക്സില്‍ കരുത്തുനേടിയത്. അക്കാദമിക്കായി ജംപിങ് ബെഡോ മറ്റു സൗകര്യങ്ങളോ അധികൃതര്‍ നല്‍കിയിട്ടില്ല. അനുവദിച്ച പൈക്ക ഫണ്ടും ഇതുവരെ ഉപയോഗിച്ചിട്ടില്ളെന്നും ഗിരീഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.