ഹര്‍ഡ്ല്‍സ്: സീനിയര്‍ ആണ്‍കുട്ടികളില്‍ സചിനും പെണ്‍കുട്ടികളില്‍ ഡൈബിയും
text_fieldsകോഴിക്കോട്: തന്‍െറ അരുമ ശിഷ്യന്‍ ഒടുവിലത്തെ ഹര്‍ഡ്ല്‍സും ചാടി എല്ലാവരെയും പിന്നിലാക്കിയപ്പോള്‍ കായികരംഗത്തെ ദ്രോണാചാര്യന്‍ തോമസ് മാഷ് നല്‍കിയ ചുംബനമായിരുന്നു സചിന്‍ ബിനുവിന് മെഡലിനേക്കാള്‍ വലിയ സമ്മാനം. ആണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗം 110 മീറ്റര്‍ ഹര്‍ഡ്ല്‍സിലാണ് കോഴിക്കോട്ടുകാരനായ സചിന്‍ ബിനു എസ്.എന്‍.എം.വി.എച്ച്.എസ് ഇടുക്കി വണ്ണപുരത്തിനു വേണ്ടി സ്വര്‍ണം നേടിയത്. 14.50 സെക്കന്‍ഡിലാണ് സചിന്‍ ഓടിയത്തെിയത്. മെഡല്‍പ്രതീക്ഷയായിരുന്ന സെന്‍റ് ജോര്‍ജ് കോതമംഗലത്തിന്‍െറ ഓംകാര്‍ നാഥിനെ (14.70) രണ്ടാമതാക്കിയാണ് സചിന്‍ സ്കൂള്‍ മീറ്റിലെ കന്നി സ്വര്‍ണം സ്വന്തമാക്കിയത്. കെ.എച്ച്.എസ് പാലക്കാട്, കുമരംപുത്തൂരിന്‍െറ കെ. ഷംനാസിനാണ് (14.76) മൂന്നാം സ്ഥാനം.
100 മീറ്റര്‍ ഹര്‍ഡ്ല്‍സ് സീനിയര്‍ പെണ്‍കുട്ടികളില്‍ കഴിഞ്ഞ വര്‍ഷത്തെ 100 മീറ്റര്‍ ചാമ്പ്യന്‍ ഡൈബി സെബാസ്റ്റ്യന്‍ ഒന്നാമതത്തെി. 14.56 സെക്കന്‍ഡിലാണ് ഒന്നാമതത്തെിയത്. ഇടുക്കി മൂലമറ്റം സ്വദേശിയായ ഡൈബി കോട്ടയം ഭരണങ്ങാനം സ്പോര്‍ട്സ് കൗണ്‍സിലിലാണ് പരിശീലിക്കുന്നത്. കോതമംഗലം സെന്‍റ് ജോര്‍ജിലെ വിനിത (15.03സെ) രണ്ടാമതത്തെിയപ്പോള്‍ ഭരണങ്ങാനം സ്പോര്‍ട്സ് കൗണ്‍സിലിലെ എന്‍.പി. സംഗീത (15.29 സെ) മൂന്നാമതായി.
ജൂനിയറില്‍ മുഹമ്മദ് ഷാഫിയും അപര്‍ണയും
ഫോട്ടോ ഫിനിഷിലാണ് തൃശൂര്‍ പന്നിത്തടം കോണ്‍കോഡ് ഇംഗ്ളീഷ് സ്കൂളിലെ കെ.ബി. മുഹമ്മദ് ഷാഫി 100 മീറ്റര്‍ ഹര്‍ഡ്ല്‍സ് ആണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാമതത്തെിയത്. 13.78 സെക്കന്‍ഡിലായിരുന്നു ഷാഫിയുടെ ഫിനിഷിങ്. തൊട്ടുപിന്നിലായി കോതമംഗലം സെന്‍റ് ജോര്‍ജിന്‍െറ ഡി. സുധീഷ് (13.81 സെ.) രണ്ടാമതായി. 14.02 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ എം.എം. അതുലാണ് മൂന്നാം സ്ഥാനം നേടിയത്.
ആതിഥേയര്‍ക്ക് അഭിമാനമായി പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്.എസിലെ അപര്‍ണ റോയി 15.08 സെക്കന്‍ഡില്‍ ഓടിയത്തെി ഒന്നാം സ്ഥാനം സ്വന്തമാക്കി. ഹര്‍ഡ്ല്‍സിലൂടെ കോട്ടയത്തിന്‍െറ പോയന്‍റ് നേട്ടം വര്‍ധിപ്പിച്ച് അജിനി അശോകന്‍ (15.68 സെക്കന്‍ഡ്) രണ്ടാമതത്തെിയപ്പോള്‍ വണ്ണപുരം എസ്.എന്‍.എം ഹൈസ്കൂളിലെ അപര്‍ണ കെ. നായരിലൂടെ (15.87) വെങ്കലം ഇടുക്കിയിലേക്ക് പോയി. സബ്ജൂനിയര്‍ വിഭാഗം (ആണ്‍) 80 മീറ്ററില്‍ കോഴിക്കോടിന്‍െറ മുഹമ്മദ് ലാസന്‍ (11.72 ) സ്വര്‍ണം നേടി. സെന്‍റ് ജോര്‍ജിലെ വിദ്യാര്‍ഥി വാരിഷ് ഭോഗിമായുമിനാണ് രണ്ടാം സ്ഥാനം (11.85). തിരുവനന്തപുരം ജി.വി. രാജ സ്കൂളിലെ എ. രോഹിതിനാണ് (12.23) വെങ്കലം. 100 മീറ്റര്‍ ഓട്ടത്തില്‍ ഫോട്ടോ ഫിനിഷില്‍ സ്വര്‍ണം നഷ്ടപ്പെട്ട സങ്കടം ആന്‍റോസ് ടോമി (12.90 സെക്കന്‍ഡ്) ഹര്‍ഡ്ല്‍സില്‍ സ്വര്‍ണം നേടി തീര്‍ത്തു. ഒരേ ക്ളാസില്‍ പഠിക്കുന്ന അന്ന തോമസ് മാത്യുവിനെ (13.12) രണ്ടാമതാക്കിയാണ് ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ ആന്‍റോസ് സ്വര്‍ണത്തില്‍ മുത്തമിട്ടത്.
റിലേയില്‍ ആതിഥേയരുടെ ‘ഫൗള്‍ സ്റ്റാര്‍ട്ട്’
കോഴിക്കോട്: ആഭ്യന്തര ‘മത്സരത്തില്‍’ ആതിഥേയ റിലേ ടീം തര്‍ക്കിച്ചു നിന്നപ്പോള്‍ കായിക മേളയുടെ മൂന്നാം ദിനത്തിന്‍െറ അന്ത്യം സംഭവബഹുലമായി. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 4x100 മീ. റിലേ ഫൈനലില്‍ മാറ്റുരക്കേണ്ടിയിരുന്ന കോഴിക്കോട് ടീമിലെ അംഗങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് രണ്ട് മണിക്കൂറുകളോളം വൈകി മൂന്നാം ദിനത്തിലെ മത്സരഇനങ്ങള്‍ അവസാനിക്കുന്നതിലേക്ക് നയിച്ചത്. ഹീറ്റ്സില്‍ പങ്കെടുപ്പിക്കാതിരുന്ന കിണാശേരി ഒലിവ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ജസീനയെ ഫൈനലില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാധികൃതര്‍ തയ്യാറാകാതിരുന്നത് ആണ് പ്രശ്നത്തിലേക്ക് നയിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ജസീനയത്തെന്നെ കോഴിക്കോട് ടീമില്‍ ഇറക്കിയാണ് മത്സരം നടത്തിയത്. കോഴിക്കോട് മൂന്നാം സ്ഥാനത്തത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.