പൊക്കമില്ലായ്മയാണ് സാന്ദ്രയുടെ പൊക്കം
text_fieldsകോഴിക്കോട്: ‘പൊക്കമില്ലായ്മയാണെന്‍െറ പൊക്കം’ എന്ന കുഞ്ഞുണ്ണിക്കവിത ഇവിടെ വെറുമൊരു വരികളല്ല, നേര്‍സാക്ഷ്യമാണ്. സ്കൂള്‍ കായികമേളയിലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കി.മീ. നടത്തത്തിന് വെടിമുഴങ്ങിയപ്പോള്‍ ഗാലറിയിലെ കാണികള്‍ കുഞ്ഞുണ്ണിക്കവിതയുടെ വലുപ്പമറിഞ്ഞു. വലിയ നടത്തക്കാരുടെ ചുവടുകള്‍ക്കിടയില്‍ അടിതെറ്റാതെ കൊച്ചുമിടുക്കി മുന്നേറുമ്പോള്‍ നെഞ്ചിടിപ്പോടെ അവരുടെ കണ്ണുകളും പിന്തുടര്‍ന്നു. മത്സരം ഫിനിഷിങ് ലൈന്‍ തൊട്ടപ്പോള്‍ ആശങ്കയുടെ നെഞ്ചിടിപ്പെല്ലാം കൈയടികളായി മാറി. കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിലെ സാന്ദ്ര സുരേന്ദ്രന്‍ എന്ന കുഞ്ഞുതാരം മഞ്ഞപ്പതക്കത്തിനൊപ്പം ദേശീയ റെക്കോഡ് മറികടന്നപ്പോള്‍ മനസ്സറിഞ്ഞ് പറഞ്ഞു, ‘പൊക്കത്തിലല്ല കാര്യം’.
14 മിനിറ്റ് 08.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സാന്ദ്ര 2012ല്‍ പറളിയുടെ കെ.ടി. നീന സ്ഥാപിച്ച (14 മി. 11.70 സെ) സംസ്ഥാന റെക്കോഡ് തിരുത്തിയെഴുതി 2008ലെ കെ.എം. മീഷ്മയുടെ ദേശീയ റെക്കോഡും (14 മി. 41.40 സെ) മറികടന്നാണ് ഫിനിഷ് ചെയ്തത്.
നെന്മാറ ചേരാമംഗലം സുരേന്ദ്രന്‍-സരസ്വതി ദമ്പതികളുടെ മകളായ സാന്ദ്രക്ക് സ്പ്രിന്‍റ് ഇനത്തോടായിരുന്നു കമ്പം. ഓട്ടക്കാരിയാകാനുള്ള മോഹവുമായി പ്രമുഖ സ്പോര്‍ട്സ് അക്കാദമിയില്‍ പരിശീലനത്തിനായി എത്തി. എന്നാല്‍, ഉയരം വെല്ലുവിളിയായതോടെ സ്പ്രിന്‍റ് മോഹം പാതിവഴിയില്‍ പൊലിഞ്ഞു. ട്രാക്കിലെ കമ്പം കഴിഞ്ഞ ഏപ്രിലില്‍ സാന്ദ്രയെ കല്ലടി എച്ച്.എസിലത്തെിച്ചതോടെ തിരക്കഥയും മാറി. ഓട്ടം നിര്‍ത്തി, നടക്കാനിറങ്ങിയത് അങ്ങനെയാണ്. മികച്ച പരിശീലനവും സൗകര്യങ്ങളുമായതോടെ കേരളത്തിന്‍െറ നടത്തക്കാരുടെ പട്ടികയിലേക്ക് സാന്ദ്രയെന്ന എട്ടാംതരക്കാരിയും നടന്നുതുടങ്ങി. അതും കന്നി മീറ്റിലെ ഉജ്ജ്വല പ്രകടനത്തോടെ. 14.34 മിനിറ്റില്‍ ദേശീയ റെക്കോഡിനേക്കാള്‍ മികച്ച പ്രകടനത്തോടെ ഇടുക്കി കാല്‍വരി മൗണ്ട് സി.എസ്.എച്ചിലെ ആഷ സോമന്‍ രണ്ടും 15.14 മിനിറ്റില്‍ നടന്നത്തെി കല്ലടിയുടെതന്നെ ആതിര ശ്രീധരന്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.