പ്രതീക്ഷയായി വാരിഷ് ബോഗിമ
text_fields
കോഴിക്കോട്: വെടിയൊച്ചകള്‍ നിലക്കാത്ത മണിപ്പൂരില്‍നിന്നും കോഴിക്കോടന്‍ മണ്ണിലത്തെി ഒരു സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി വാരിഷ് ബോഗിമയും.
സമാധാനവും ഫുട്ബാളും പഠനവും മനസ്സില്‍സൂക്ഷിച്ച് കേരളത്തിലത്തെിയ ഈ കുരുന്ന് പക്ഷേ, കോതമംഗലം സെന്‍റ് ജോര്‍ജിന്‍െറ താരമായിരിക്കുകയാണ്. മണിപ്പൂരില്‍നിന്ന് ആദ്യം കോഴിക്കോട്ടും അവിടെനിന്ന് കോതമംഗലത്തുമത്തെുമ്പോള്‍ വാരിഷ് ബോഗിമയും ട്രാക്കിലെ സുവര്‍ണ രാജകുമാരനാണ്.
എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ മീറ്റില്‍ ട്രിപ്പ്ള്‍ നേടി കോഴിക്കോട്ടത്തെിയ ഈ മൊട്ടത്തലയന്‍ സബ്ജൂനിയര്‍ 600 മീ. സ്വര്‍ണവും 400 മീ. വെള്ളിയും 100 മീ. വെങ്കലവും നേടിയാണ് ശ്രദ്ധേയനായത്. 4X100 മീ. റിലേയില്‍ മുന്നില്‍നിന്നും നയിച്ച് അവന്‍ എറണാകുളത്തെ ജേതാക്കളുമാക്കി. കോഴിക്കോട് കോലതറ സി.ഒ.എ.എല്‍.പി സ്കൂളിലാണ് പഠനത്തിനായി ആദ്യമത്തെിയത്.
ഈ വിജയങ്ങള്‍ക്കിടയിലും തന്‍െറ ഇഷ്ടകളിയായ ഫുട്ബാള്‍ കളിക്കാത്തതില്‍ അവന് വിഷമമുണ്ട്. പിതാവിന്‍െറ ഇഷ്ടം സഫലമാക്കാനാണ് വാരിഷ് അത്ലറ്റിക്സിലേക്ക് ചുവടുമാറ്റിയതെന്ന് അവന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.