റെക്കോഡ് മധുരമില്ലാതെ അനീഷ് മധു
text_fieldsകോഴിക്കോട്: നിലവിലെ മീറ്റ് റെക്കോഡ് ജില്ലാ കായികമേളയില്‍ പറന്നുകടന്ന അനീഷ് മധുവിന് ആ വിജയമധുരം ഇവിടെ ആവര്‍ത്തിക്കാനായില്ല.
ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ റെക്കോഡ് മറികടക്കാനായില്ളെങ്കിലും സ്വര്‍ണനേട്ടത്തോടെയാണ് കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ അനീഷ് മധു മടങ്ങിയത്.
രാവിലെ തുടങ്ങിയ പോള്‍വാള്‍ട്ടില്‍ അനീഷ് മധുവിന്‍െറ റെക്കോഡ് ‘പറക്കല്‍’ കാണാനായിരുന്നു എല്ലാവരും കാത്തിരുന്നത്.
കാര്യമായ എതിരാളികളില്ലാതിരുന്നിട്ടും 3.70 മീറ്റര്‍ ഉയരത്തിലെ അനീഷിന് ചാടാനായുള്ളൂ. 2010ല്‍ കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിലെ വിഷ്ണു ഉണ്ണി സ്ഥാപിച്ച 3.90 മീറ്ററിന്‍െറ റെക്കോഡ് മറികടക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നവസരങ്ങളിലും അനീഷ് പരാജയപ്പെട്ടു. ഉച്ചവരെയുള്ള കാത്തിരിപ്പും വെയിലും കാരണം മികച്ചപ്രകടനം പുറത്തെടുക്കാനായില്ളെന്ന് അനീഷ് പറഞ്ഞു. ജില്ലാ കായികമേളയില്‍ 4.91 മീറ്റര്‍ ചാടി സംസ്ഥാന റെക്കോഡിനെ മറികടന്ന ആത്്മവിശ്വാസത്തിലായിരുന്നു അനീഷത്തെിയത്.
ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ അനീഷ് കുമളി ആമയാര്‍ സ്വദേശിയാണ്.
കൂലിപ്പണിക്കാരനായ അച്ഛന്‍ പുത്തന്‍പുരക്കല്‍ മധുവിനും അമ്മ സ്വപ്നക്കും സഹോദരി അഞ്ജലിക്കും പരിശീലകന്‍ ചാള്‍സിനുമാണ് സംസ്ഥാന സ്കൂള്‍ മീറ്റിലെ ആദ്യത്തെ മെഡല്‍ അനീഷ് സമര്‍പ്പിക്കുന്നത്. 3.50 മീറ്റര്‍ ചാടിയ കെ.എച്ച്.എസ് കുമാരംപുത്തൂരിലെ എം. വിനീതിനാണ് വെള്ളി.
കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എസിലെ നിഖില്‍ പി. സോമനാണ് (3.30) വെങ്കലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.