റെക്കോഡും കടന്നൊരു ചാട്ടം
text_fields
കോഴിക്കോട്: ആദ്യം സംസ്ഥാന മീറ്റ് റെക്കോഡിലേക്കൊരു ചാട്ടം. പിന്നെ രണ്ടുംകല്പിച്ച് ഊക്കനൊരു ചാട്ടം. അതില്‍ തകര്‍ന്നത് ദേശീയ റെക്കോഡും. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ട്രിപ്ള്‍ ജംപിലാണ് ദേശീയ റെക്കോഡിനും മുകളില്‍ ചാടി പറളി എച്ച്.എസ്.എസിലെ എന്‍. അനസ് സുവര്‍ണനേട്ടം സ്വന്തമാക്കിയത്. 2010ല്‍ കെ.എച്ച്.എസ്. കുമരംപുത്തൂരിലെ ടി. സഫീര്‍ കുറിച്ച 14.44 മീറ്ററിന്‍െറ മീറ്റ് റെക്കോഡും 15.01 മീറ്റര്‍ ചാടി അനസ് തിരുത്തി.
14.89 മീറ്ററാണ് നിലവിലെ ദേശീയ റെക്കോഡ്. അനസിന്‍െറ റെക്കോഡ് നേട്ടത്തിനൊപ്പം ഈയിനത്തില്‍ വെള്ളിയും വെങ്കലവും പാലക്കാടിനുതന്നെയാണ്. പറളിയുടെതന്നെ എ. അജിത്തിനാണ് വെള്ളി (13.77). പാലക്കാട് മുണ്ടൂര്‍ എച്ച്.എസിലെ എം. നിധിനാണ് വെങ്കലം (13.77). അനസിന്‍െറ കരിയറിലെ ഏറ്റവും മികച്ച ഉയരമാണിത്.
പെരുങ്ങോട്ടുക്കുറിശ്ശി മണ്ണുവെട്ടുമട പ്ളാപ്പുള്ളി വീട്ടില്‍ നാസറിന്‍െറയും റഹിയാനത്തിന്െറയും മകനാണ് അനസ്. നാസര്‍ കൂലിപ്പണിക്കാരനാണ്. ലോങ്ജംപിലും അനസിനാണ് വെള്ളി. അഞ്ജു ബോബി ജോര്‍ജ് അനസിനെ അഭിനന്ദിക്കാനത്തെി. പ്രതീക്ഷയുള്ള താരമാണ് അനസെന്ന് അഞ്ജു പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.