മെഡല്‍ ബോണസ് മാത്രം, വിജയങ്ങളാണ് പ്രചോദനം –ശ്രീജേഷ്
text_fields
കോഴിക്കോട്: റായ്പൂരില്‍ സമാപിച്ച ലോക ഹോക്കി ലീഗ് ചാമ്പ്യന്‍ഷിപ്പിന്‍െറ മത്സരക്ഷീണം മാറുംമുമ്പെ ഇന്ത്യന്‍ ഹോക്കി ടീമിന്‍െറ ഉപനായകനായ പി.ആര്‍. ശ്രീജേഷ് പറന്നത്തെിയത് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലേക്ക്. കരുത്തരായ നെതര്‍ലന്‍ഡ്സിനെ ടൈബ്രേക്കറില്‍ കീഴടക്കി ടീമിന് വെങ്കലം സമ്മാനിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആഹ്ളാദത്തിന്‍െറ നടുവില്‍ കേരളത്തിന്‍െറ കായികകൗമാരങ്ങളുടെ മികവ് അറിയാനാണ് കായികവിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍കൂടിയായ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ശ്രീജേഷ് വന്നത്. പുതിയ റോളിലെ ദൗത്യം നിര്‍ണയിക്കപ്പെട്ടിട്ടില്ളെങ്കിലും കായിക രംഗത്തെ വളര്‍ച്ചക്ക് കളിക്കാരനെന്നനിലയിലെ അറിവും പരിചയ സമ്പത്തും ഉപയോഗപ്പെടുത്താനാകുമെന്ന് ശ്രീജേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. രാജ്യത്തിന് ഒട്ടനവധി താരങ്ങളെ സമ്മാനിച്ച നാട്ടില്‍ മികച്ച കായികസംസ്കാരം വളര്‍ത്തിയെടുക്കാനായാല്‍ കൂടുതല്‍ ഉയരങ്ങളിലത്തൊനാകും. കളിക്കാലം കഴിഞ്ഞാല്‍ ഈ രംഗത്താവും കൂടുതല്‍ ശ്രദ്ധപതിപ്പിക്കുക.
ഗോള്‍വലക്കു മുന്നില്‍ ജാഗരൂകനായിരിക്കുന്ന ഒരാള്‍ക്ക് എപ്പോഴും സന്തോഷം നല്‍കുക എതിരാളികളുടെ ഗോള്‍ശ്രമങ്ങള്‍ തടയുമ്പോഴാണ്. ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെ തോല്‍പിച്ച മത്സരം നല്‍കുന്ന സംതൃപ്തിക്ക് അടുത്തുനില്‍ക്കുന്നതാണ് നെതര്‍ലന്‍ഡ്സിനെതിരായ മത്സരമെന്ന് ശ്രീജേഷ് ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തില്‍ തിരിച്ചടികളേറ്റശേഷം എല്ലാ കളികളും ജയിച്ചുവന്ന ബ്രിട്ടനെ മലര്‍ത്തിയടിച്ചാണ് സെമിയിലത്തെിയത്. ബെല്‍ജിയത്തോട് ഒറ്റ ഗോളിന് തോറ്റത് നിര്‍ഭാഗ്യത്തിനാണ്. പക്ഷേ, ഈ ടീമിന്‍െറ ആത്മവിശ്വാസം ഉയര്‍ന്നതാണ്. യുവത്വമാണ് ഈ ടീമിന്‍െറ കരുത്ത്. ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരായ അന്താരാഷ്ട്ര പരമ്പരകള്‍ ടീമിന് ഏറെ ഗുണംചെയ്തു. വര്‍ഷങ്ങളായി ടീമിനൊപ്പമുള്ള വിദേശ കോച്ച് ടീമിന്‍െറ ഘടനയും ശൈലിയും മാറ്റിമറിച്ചു. ഈ ടീമിന്‍െറ പ്രയാണം റിയോ ഒളിമ്പിക്സിലേക്കാണ്. മെഡല്‍ എപ്പോഴും ബോണസ് മാത്രമാണ്, വിജയങ്ങളാണ് പ്രചോദനം -ശ്രീജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.