അടിതെറ്റാതെ എറണാകുളം
text_fields
കോഴിക്കോട്: പതിവ് സമവാക്യങ്ങള്‍ തെറ്റിയില്ല. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളവും മാര്‍ ബേസിലും തന്നെ കിരീടത്തിലേറി. പാലക്കാടും കോഴിക്കോടും പിന്നാലെയത്തെി. സ്കൂളുകളില്‍ ഇതാദ്യമായി കിരീടം സ്വപ്നംകണ്ട പറളി കിരീടത്തിന് തൊട്ടടുത്തത്തെിയാണ് രണ്ടിലൊതുങ്ങിയത്. പാലക്കാടിന്‍െറ കുതിപ്പില്‍ എന്നും പറളിക്കൊപ്പംനിന്ന കല്ലടി എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മുണ്ടൂര്‍ 10ാം സ്ഥാനത്തേക്ക് പോയത് പാലക്കാടിന് തിരിച്ചടിയായി. തിരുവനന്തപുരത്ത് നേടിയ കിരീടം കാക്കാനത്തെിയ കോതമംഗലം സെന്‍റ് ജോര്‍ജ് തീര്‍ത്തും മങ്ങിപ്പോയതാണ് ഈ മേളയിലെ കൗതുകം. കേവലം രണ്ടു സ്വര്‍ണത്തിലേക്ക് പിന്തള്ളപ്പെട്ടുപോയ സെന്‍റ് ജോര്‍ജ് ആറാം സ്ഥാനത്തേക്ക് എടുത്തെറിയപ്പെട്ടു. ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ ഒമ്പത് തവണ പട്ടംചൂടിയവരാണ് രാജു പോളിന്‍െറ കുട്ടികള്‍. സെന്‍റ് ജോര്‍ജ് തകര്‍ന്നപ്പോള്‍ ത്രോ ഇനങ്ങളിലും ജംപിനങ്ങളിലും അസാധാരണമായ ആധിപത്യം കാട്ടിയ മതിരപ്പിള്ളിയുടെ വിജയങ്ങള്‍ കടുത്ത പോരില്‍ എറണാകുളത്തിന്‍െറ കിരീടനേട്ടത്തില്‍ മുഖ്യപങ്ക് വഹിച്ചു. ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍െറ കുട്ടികള്‍ കൈവരിച്ച നേട്ടവും അവര്‍ക്ക് തുണയായി.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 32 പോയന്‍റ് നേടിയ എറണാകുളത്തിന് കൂടുതല്‍ പോയന്‍റുകള്‍ സമ്മാനിച്ചത് ജൂനിയര്‍ പെണ്‍കുട്ടികളാണ്- 46 പോയന്‍റ്. സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍ക്ക് 22 പോയന്‍റ് ലഭിച്ചു. എറണാകുളത്തിന്‍െറ ആണ്‍കുട്ടികളാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. മൊത്തം 141. സബ്ജൂനിയര്‍ വിഭാഗത്തില്‍ 28ഉം ജൂനിയര്‍ വിഭാഗത്തില്‍ 48ഉം സീനിയര്‍ വിഭാഗത്തില്‍ 65ഉം. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഒറ്റ പോയന്‍റുമില്ലാത്ത പാലക്കാട് ജൂനിയര്‍ വിഭാഗത്തില്‍ 66ഉം സീനിയര്‍ വിഭാഗത്തില്‍ 46ഉം പോയന്‍റ് നേടി.
സീനിയര്‍ പെണ്‍കുട്ടികളില്‍ 53 പോയന്‍റുമായി പാലക്കാട് മുന്നിലത്തെിയപ്പോള്‍ ജൂനിയര്‍ പെണ്‍കുട്ടികള്‍ 32 പോയന്‍റുമായി മൂന്നാമതായി. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ 28 പോയന്‍േറാടെ ഒന്നാമതത്തെി. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോട്ടയം റണ്ണറപ്പ് ആയപ്പോള്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലും സബ് ജൂനിയര്‍ ആണ്‍കുട്ടികളിലും കോഴിക്കോടാണ് രണ്ടാമത്. കണ്ണൂര്‍, വയനാട്, പത്തനംതിട്ട ജില്ലകള്‍ രണ്ടക്കം കടക്കാതിരുന്ന പോയന്‍റ് പട്ടികയില്‍ കാസര്‍കോടിന് ഇടംപിടിക്കാന്‍പോലുമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.