നിയമസഭ തെരഞ്ഞെടുപ്പും എസ്.എസ്.എല്‍.സി പരീക്ഷയും; ദേശീയ സ്കൂള്‍ കായികമേള കേരളം ഏറ്റെടുക്കില്ല
text_fieldsതിരുവനന്തപുരം: ദേശീയ സ്കൂള്‍ ഗെയിംസ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകില്ല. നേരത്തേ ഇതിന് തയാറാണെന്ന നിലപാട് സ്പോര്‍ട്സ് കൗണ്‍സിലും വിദ്യാഭ്യാസവകുപ്പും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഗെയിംസ് ഏറ്റെടുക്കേണ്ടതില്ളെന്ന ധാരണയിലാണ് എത്തിയത്.
ഗെയിംസ് കേരളത്തിന് ഏറ്റെടുക്കാനാവില്ളെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സ്കൂള്‍ ഗെയിംസ് നടത്തുന്നതിന് അടിസ്ഥാനസൗകര്യങ്ങളെല്ലാമുണ്ട്. എന്നാല്‍, എസ്.എസ്.എല്‍.സി പരീക്ഷയും നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ട സമയമായതിനാല്‍ പ്രായോഗിക തടസ്സങ്ങളുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാന്‍ പറ്റുമെന്ന് കരുതുന്നില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയാണ് ഇത്തവണ ദേശീയ മീറ്റിന് വേദിയാകേണ്ടിയിരുന്നത്. എന്നാല്‍, ആണ്‍കുട്ടികള്‍ക്ക് ഡിസംബര്‍ അവസാന വാരം നാസികിലും പെണ്‍കുട്ടികള്‍ക്ക് ജനുവരി രണ്ടാം വാരം പുണെയിലുമായി മീറ്റ് വെവ്വേറെ നടത്താനാണ് മഹാരാഷ്ട്ര സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ തീരുമാനമെടുത്തത്. ഇത് ആദ്യം അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ഒളിമ്പ്യന്‍ പി.ടി. ഉഷ ഇതിനെതിരെ സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് കത്തയച്ചതോടെ രംഗം മാറി. കേരളവും കൂടുതല്‍ മുന്‍ താരങ്ങളും ശക്തമായ എതിര്‍പ്പുമായി രംഗത്തത്തെി. തുടര്‍ന്ന്, ദേശീയ മീറ്റ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ നടത്താന്‍ പാടില്ളെന്ന് കേന്ദ്ര കായിക മന്ത്രാലയം ഒൗദ്യോഗികമായി സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ അറിയിച്ചു. കേന്ദ്ര കായിക മന്ത്രാലയം സെക്രട്ടറി രാജേഷ് യാദവാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍, മഹാരാഷ്ട്ര തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ പുതുതായി ആതിഥേയത്വം ഏറ്റെടുക്കുന്നത് ആരാഞ്ഞ് എസ്.ജി.എഫ്.ഐ മറ്റു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ മേള ഏറ്റെടുക്കാന്‍ കേരളം സന്നദ്ധമാവുകയും ചെയ്തു. ഈ കാര്യം കേരള സ്പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജ് ഡല്‍ഹിയില്‍ ദേശീയ ഫെഡറേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച ചെയ്യുകയുമുണ്ടായി. സ്കൂള്‍ മേളയുടെ നടത്തിപ്പ് വിദ്യാഭ്യാസ വകുപ്പിനായതിനാല്‍ ഇതു സംബന്ധിച്ച് മന്ത്രി പി.കെ. അബ്ദുറബ്ബ് ബന്ധപ്പെട്ടവരുമായി ചര്‍ച്ചയും നടത്തി മന്ത്രിസഭ തീരുമാനം കാത്തിരിക്കുകയായിരുന്നു. ജനുവരി മൂന്നാം വാരം തിരുവനന്തപുരത്ത് മേള നടത്താനായിരുന്നു ആദ്യ ആലോചന. കേരളം തന്നെ ആതിഥ്യം വഹിക്കുമെന്ന ഘട്ടത്തില്‍ നില്‍ക്കെയാണ് മന്ത്രിസഭയുടെ പുതിയ തീരുമാനമത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.