ദേശീയ സ്കൂള്‍ മീറ്റ്: കോഴിക്കോട് ഒരുങ്ങുന്നു; ഇനി 30 നാള്‍
text_fieldsകോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവിലത്തെിയ ദേശീയ സ്കൂള്‍ കായികമേളയെ വരവേല്‍ക്കാന്‍ കോഴിക്കോട് ഒരുങ്ങി. ജനുവരി 29ന് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങുന്ന ഇന്ത്യന്‍ കൗമാര കായിക ഉത്സവത്തിലേക്ക് ഇനി 30 നാളുകള്‍മാത്രം. രണ്ടു പതിറ്റാണ്ടിനുശേഷം കോഴിക്കോട്ടത്തെിയ സംസ്ഥാന സ്കൂള്‍ കായികമേളക്ക് അഭിമാനത്തോടെ വേദിയൊരുക്കിയതിനുപിന്നാലെയാണ് ദേശീയ മീറ്റുമത്തെുന്നത്.
ദേശീയ ഗെയിംസിനായൊരുക്കിയ ട്രാക്കില്‍ സംസ്ഥാന മേള നടന്നപ്പോള്‍ ഒളിമ്പ്യന്മാരായ പി.ടി. ഉഷ, അഞ്ജു ബോബി ജോര്‍ജ്, മേഴ്സിക്കുട്ടന്‍ തുടങ്ങിയ മുന്‍കാല താരങ്ങള്‍ നല്‍കിയ ‘ഗുഡ് സര്‍ട്ടിഫിക്കറ്റും’ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിന് നറുക്കുവീഴാന്‍ കാരണമായി.
2015 ആദ്യത്തില്‍ റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ അത്ലറ്റിക്സ് മീറ്റില്‍ തുടര്‍ച്ചയായ 18ാം തവണയും കേരളമായിരുന്നു ചാമ്പ്യന്മാര്‍. 36 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവും ഉള്‍പ്പെടെ 212 പോയന്‍റ് നേടിയാണ് സംസ്ഥാനം ഓവറോള്‍ കിരീടം ചൂടിയത്. മീറ്റില്‍ ട്രിപ്പ്ള്‍ സ്വര്‍ണംനേടിയ കേരളത്തിന്‍െറ ജിസ്ന മാത്യുവിന്‍െറ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസാന സ്കൂള്‍ മീറ്റിനിറങ്ങിയ പാലക്കാടിന്‍െറ മുഹമ്മദ് അഫ്സല്‍ ഇരട്ട സ്വര്‍ണം നേടി വിടവാങ്ങല്‍ അവിസ്മരണീയമാക്കി. മഹാരാഷ്ട്ര രണ്ടാതും തമിഴ്നാട് മൂന്നാമതുമത്തെി.
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ 106 താരങ്ങളാണ് ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് മത്സരാര്‍ഥികളും അധ്യാപകരുമടക്കം 5000ത്തോളം പേര്‍ മേളയില്‍ പങ്കെടുക്കാനായി കോഴിക്കോട്ടത്തെും. ഇവര്‍ക്കുള്ള താമസ സൗകര്യമൊരുക്കുകയെന്നത് വെല്ലുവിളിയാകുമെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍, ജനപ്രതിനിധികളും കായികപ്രേമികളും ചേര്‍ന്ന് ഏറ്റെടുക്കാന്‍ തയാറായതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. ജില്ലയിലെ കായികാധ്യാപകരുടെയും കായികപ്രേമികളുടെയും കൂട്ടായ്മയില്‍ മേള വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.