പോരാട്ടഭൂമിയില്‍ അവര്‍ പറന്നിറങ്ങി
text_fieldsറാഞ്ചി: ആദ്യ ആകാശയാത്രയുടെ അതിശയവുമായി ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള സംഘം പോരാട്ടഭൂമിയില്‍ പറന്നിറങ്ങി. നാലായി തിരിഞ്ഞ് കൊച്ചിയില്‍നിന്ന് പറന്നുയര്‍ന്ന ടീമിലെ ആദ്യ രണ്ടു സംഘം ന്യൂഡല്‍ഹി വഴി വെള്ളിയാഴ്ച രാവിലെയും വൈകീട്ടുമായി റാഞ്ചിയിലെ ബിര്‍സമുണ്ട വിമാനത്താവളത്തിലത്തെി. മൂന്നാം സംഘം ശനിയാഴ്ച രാവിലെയോടെ ഇവിടെയത്തെും. അവസാന സംഘം വൈകീട്ടോടെ മാത്രമേ എത്തുകയുള്ളൂ.
സംഘത്തലവന്‍ ഡോ. വി.സി അലക്സ്, പരിശീലകന്‍ ജോര്‍ജ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ 27 പെണ്‍കുട്ടികളടങ്ങിയ 29 അംഗ ആദ്യ സംഘം വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് റാഞ്ചിയിലത്തെിയത്. വ്യാഴാഴ്ച രാത്രി കൊച്ചിയില്‍നിന്ന് പുറപ്പെട്ട ടീം പുലര്‍ച്ചെ രണ്ടുമണിയോടെ ഡല്‍ഹിയിലത്തെി. തുടര്‍ന്ന്, ആറു മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് റാഞ്ചിയിലേക്ക് പറന്നത്. 96 അത്ലറ്റുകളടങ്ങിയ ടീമാണ് കേരളത്തെ 21ാം തവണയും ദേശീയ ജൂനിയര്‍ മീറ്റ് കിരീടമണിയിക്കാനായി ബിര്‍സമുണ്ട സ്റ്റേഡിയത്തില്‍ ട്രാക്കിലും ഫീല്‍ഡിലുമായിറങ്ങുന്നത്. ഒമ്പത് ഒഫീഷ്യലുകളും ഇവര്‍ക്ക് കൂട്ടായുണ്ട്.
ദിവസങ്ങള്‍ നീണ്ട ട്രെയിന്‍ യാത്രയുടെ അവശതയുമായി മീറ്റില്‍ മാറ്റുരക്കാനത്തെുന്നതിനു പകരം വിമാനയാത്ര നല്‍കിയ ഉന്മേഷത്തിലാണ് ടീമംഗങ്ങളെല്ലാമെന്ന് ഡോ. വി.സി. അലക്സ് ‘മാധ്യമ’ത്തോട് പറഞ്ഞു. ആദ്യ ആകാശയാത്രയുടെ അമ്പരപ്പും അതിശയവുമായാണ് ഓരോ സംഘത്തിലെയും അത്ലറ്റുകള്‍ പോരാട്ടഭൂമിയിലിറങ്ങിയത്. ബിര്‍സമുണ്ട സ്റ്റേഡിയത്തോട് ചേര്‍ന്ന വില്ളേജിലാണ് താമസം. അത്ലറ്റുകളുടെ രജിസ്ട്രേഷന്‍- വെരിഫിക്കേഷന്‍ നടപടികള്‍ ശനിയാഴ്ച പൂര്‍ത്തിയാവും. വെള്ളിയാഴ്ച വിശ്രമത്തിന് ചെലവഴിച്ച താരങ്ങള്‍ക്ക് ഇന്ന് അവസാനവട്ട പരിശീലന ദിനമാണ്. 22ന് തുടങ്ങുന്ന മീറ്റിന് 25ന് കൊടിയിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.