സംസ്ഥാന സ്കൂൾ ഗെയിംസ് നാളെ മുതൽ
text_fieldsവള്ളിക്കുന്ന്: 59ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് തിങ്കളാഴ്ച മുതൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഗ്രൂപ് ഒന്ന് മത്സരങ്ങൾ രാവിലെ പത്തിന് കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും.
സ്പോർട്സ് ആൻഡ് ഗെയിംസ് ഡെപ്യൂട്ടി ഡയറക്ടർ ചാക്കോ ജോസഫ് പതാക ഉയർത്തും. രണ്ടായിരത്തോളം കായിക താരങ്ങൾ മൂന്ന് ദിവസങ്ങളായി നടക്കുന്ന ഗെയിംസിൽ മാറ്റുരക്കും. ഫുട്ബാൾ, ഹാൻഡ്ബാൾ, ഷട്ടിൽ, ബാഡ്മിൻറൺ, കബഡി, റസലിങ് എന്നീ ഇനങ്ങളാണ് ഗ്രൂപ് ഒന്നിൽ ഉൾപ്പെടുന്നത്. നോർത്–സൗത് സോണുകളിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ ടീമുകളാണ് സംസ്ഥാന ഗെയിംസിൽ പങ്കെടുക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന അയൽജില്ലകളിലെ മത്സരാർഥികൾക്കും മറ്റും പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽനിന്ന് താമസം ഏർപ്പെടുത്തിയ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.