സംസ്ഥാന സ്കൂള്‍ ഗെയിംസ്: പാലക്കാട് മുന്നില്‍
text_fieldsതേഞ്ഞിപ്പലം: 59ാമത് സംസ്ഥാന സ്കൂള്‍ ഗെയിംസിന് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ തുടക്കമായി. ഗ്രൂപ് വണ്ണിലെ ഏഴ് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 16 പോയന്‍റുമായി പാലക്കാട് മുന്നിലത്തെി. ഓരോ സ്വര്‍ണവും വെള്ളിയുമാണ് അവരുടെ സമ്പാദ്യം. സ്വര്‍ണവും വെങ്കലവുമുള്ള മലപ്പുറം 12 പോയന്‍േറാടെ രണ്ടാമതാണ്. കണ്ണൂരും പാലക്കാടും (പത്ത് പോയന്‍റ് വീതം) മൂന്നാം സ്ഥാനത്തുണ്ട്.
ഗ്രൂപ് വണ്‍ മത്സരങ്ങളുടെ ആദ്യദിനം ആതിഥേയരായ മലപ്പുറത്തിന് ലഭിച്ച രണ്ട് മെഡലും ഫുട്ബാളില്‍. സീനിയര്‍ ഗേള്‍സില്‍ കഴിഞ്ഞ തവണ വെള്ളി നേടിയ മലപ്പുറം ഇക്കുറി സ്വര്‍ണം നേടിയപ്പോള്‍ നിലവില്‍ ജൂനിയര്‍ ബോയ്സ് റണ്ണറപ്പായിരുന്ന ടീം മൂന്നാംസ്ഥാനത്തായി. കളി തീരാന്‍ ഏതാനും മിനിറ്റ് ശേഷിക്കെ ഷിബിത നേടിയ ഗോളില്‍ കോട്ടയത്തെ തോല്‍പ്പിച്ചാണ് മലപ്പുറം ജേതാക്കളായത്. സെമി ഫൈനലില്‍ തിരുവനന്തപുരത്തോട് തോറ്റതാണ് ആണ്‍കുട്ടികള്‍ക്ക് തിരിച്ചടിയായത്. ലൂസേഴ്സ് ഫൈനലില്‍ പാലക്കാടിനെ എതിരില്ലാതെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. കലാശക്കളിയില്‍ കോഴിക്കോടും തിരുവനന്തപുരവും ചൊവ്വാഴ്ച ഏറ്റുമുട്ടും. സീനിയറില്‍ നിലവിലെ ജേതാക്കളായ മലപ്പുറം ഇന്നിറങ്ങും. അതേസമയം, അപ്രതീക്ഷിതമായി മഴയത്തെിയത് മത്സരങ്ങളെ ബാധിച്ചു.
ഇതിനാല്‍ മൂന്ന് ഫൈനലുകളടക്കം രണ്ടാം ദിവസത്തേക്ക് മാറ്റി വെച്ചു. മഴയെ അവഗണിച്ച് നടന്ന ജൂനിയര്‍ ഗേള്‍സ് ഹാന്‍ഡ്ബാള്‍ ലൂസേഴ്സ് ഫൈനലില്‍ കോട്ടയം ജയിച്ചു. സീനിയര്‍ ഗേള്‍സ് ഫുട്ബാള്‍ ലൂസേഴ്സും മഴയത്താണ് അരങ്ങേറിയത്. ഇതില്‍ വിജയം തിരുവനന്തപുരത്തിനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.