ഗോള്‍ഡന്‍ ഗേള്‍സ്
text_fieldsന്യൂഡല്‍ഹി: ഒരു ഒളിമ്പിക്സ് യോഗ്യതാ പ്രകടനവും രണ്ടു ദേശീയ റെക്കോഡും പിറന്ന ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സ് മീറ്റിന്‍െറ രണ്ടാം ദിനം മലയാളി താരങ്ങളും മിന്നി. രണ്ടു സ്വര്‍ണം ഉള്‍പ്പെടെ എട്ടു മെഡലുകള്‍ മലയാളികള്‍ സ്വന്തമാക്കി. 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ രണ്ടാമതത്തെി യു.പിയിലെ സുധ സിങ് ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കി. ഈ ഇനത്തില്‍ പുതിയ ദേശീയ റെക്കോഡോടെ ലളിത ബബാര്‍ ഒന്നാമതത്തെി. സ്റ്റീപ്ള്‍ചേസില്‍ 9:45.00 മിനിറ്റാണ് ഒളിമ്പിക്സ് യോഗ്യതാമാര്‍ക്ക്. ഈ കടമ്പ നേരത്തേ കടന്ന ബബര്‍ റിയോവിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരുന്നു. ഇന്നലെ ബബറിന് പിന്നിലായെങ്കിലും 9:31.86 മിനിറ്റില്‍ ഫിനിഷ് ചെയ്ത സുധ സിങ്ങും റിയോ ബെര്‍ത്ത് ഉറപ്പിച്ചു. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ഓടിയ സുധ സിങ്ങിന് ഫൈനലില്‍ കടക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച റെക്കോഡിനെ (9:27.86 മി) തിരുത്തിക്കുറിച്ചാണ് ബബാര്‍ ഇന്നലെ പുതിയ റെക്കോഡ് സ്ഥാപിച്ചത് (9:27.09 മി).
400 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ തമിഴ്നാടിന്‍െറ ആരോക്യ രാജീവ് ദേശീയ റെക്കോഡ് (45.47 സെക്കന്‍ഡ്) കുറിച്ചു. 2004 ആതന്‍സ് ഒളിമ്പിക്സില്‍ മലയാളി താരം കെ.എം. ബിനു സ്ഥാപിച്ച 45.48 സെ. സമയമാണ് ആരോക്യ രാജീവ് തകര്‍ത്തത്. മലയാളി താരം മുഹമ്മദ് അനസാണ് രണ്ടാമത്. കൊല്ലം സ്വദേശിയായ അനസ് 45.48 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനത്തത്തെിയ പാലക്കാട് സ്വദേശി കുഞ്ഞുമുഹമ്മദ് 46.08 സമയം കുറിച്ചു. വാശിയേറിയ മത്സരം നടന്ന വനിതകളുടെ 400 മീറ്ററില്‍ മലയാളി താരം അനില്‍ഡ തോമസ് ഒന്നാമതത്തെി. 52.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ തമിഴ്നാടിന്‍െറ സ്റ്റാര്‍ സ്പ്രിന്‍റര്‍ എം.ആര്‍. പൂവമ്മ (52.60 സെ) രണ്ടാമതായി. 1500 മീറ്ററില്‍ മലയാളി താരം ഒ.പി. ജെയ്ഷക്കാണ് (4:18.69 മിനിറ്റ്) സ്വര്‍ണം. പാലക്കാട് പറളിയില്‍ നിന്നുള്ള പി.യു ചിത്ര (4:29.17 മി) വെള്ളി നേടി. മാരത്തണില്‍ ഒളിമ്പിക്സ് യോഗ്യത നേടിയ ജെയ്ഷ രണ്ടാം ഒളിമ്പിക്സ് ടിക്കറ്റ് ലക്ഷ്യമിട്ടാണ് 1500 മീറ്ററില്‍ ഓടിയതെങ്കിലും നേടാനായില്ല. 4:07 മിനിറ്റാണ് ഒളിമ്പിക്സ് മാര്‍ക്ക്.
വനിതകളുടെ ഹൈജംപില്‍ സഹനകുമാരി 1.8 മീറ്റര്‍ ചാടി സ്വര്‍ണമണിഞ്ഞു. 1.93 മീറ്ററാണ് ഈ ഇനത്തില്‍ ഒളിമ്പിക്സ് യോഗ്യത. 1.73 ചാടിയ മലയാളി താരം എയ്ഞ്ചല്‍ പി. ദേവസ്യ വെള്ളി നേടി. പുരുഷന്മാരുടെ ലോങ്ജംപില്‍ കര്‍ണാടകക്കുവേണ്ടി വെങ്കലം നേടിയ കാസര്‍കോട് മുള്ളേരിയ സ്വദേശി എസ്.ഇ. ഷംസീര്‍ (7.76 മീറ്റര്‍), പുരുഷവിഭാഗം ഡെക്കാത്ലണില്‍ വെങ്കലം നേടിയ പി.പി. മുഹമ്മദ് ഹഫ്സീര്‍ എന്നിവരാണ് രണ്ടാം ദിനം മെഡല്‍ പട്ടികയില്‍ ഇടംനേടിയ മലയാളി താരങ്ങള്‍. ഡിസ്കസിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് കൃഷ്ണ പുനിയ ഒളിമ്പിക്സ് പ്രതീക്ഷയുടെ അയലത്തുപോലും എത്തിയില്ല. കൃഷ്ണ പുനിയക്ക് 55.09 മീറ്റര്‍ ദൂരം മാത്രമേ എറിയാനായുള്ളൂ. മീറ്റ് ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.