Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപുതിയ ലോകം ഒരുങ്ങി

പുതിയ ലോകം ഒരുങ്ങി

text_fields
bookmark_border
പുതിയ ലോകം ഒരുങ്ങി
cancel
റിയോ ഒളിമ്പിക്സ്  മുദ്രാവാക്യംപോലെ ‘പുതിയ ലോകം’ ആണ് മുന്നില്‍. കായികലോകത്തെ  മഹാപ്രതിഭകളുടെ സ്ഥാനാരോഹണത്തിന്  സാക്ഷ്യംവഹിക്കാന്‍ പുതിയ രൂപവും ഭാവവും അണിഞ്ഞിരിക്കുകയാണ് ബ്രസീലും ഒളിമ്പിക് നഗരിയായ റിയോ ഡെ ജനീറോയും. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ആദ്യമായത്തെുന്ന ലോക കായികമേളക്ക് വെള്ളിയാഴ്ചയാണ് ദീപം തെളിയുക (ഇന്ത്യന്‍സമയം ശനിയാഴ്ച പുലര്‍ച്ചെ നാലിന്). ഏഴു വര്‍ഷത്തോളം നീണ്ട ഒരുക്കങ്ങള്‍. നിരവധി പ്രതിസന്ധികളും പരാധീനതകളും തരണംചെയ്ത് ബ്രസീല്‍ ഒരുവിധം പൂര്‍ണതയിലത്തെിച്ചിരിക്കുന്നു. ലോകം ഇതുവരെ കണ്ട ഏറ്റവും വലിയ മേളക്ക് വിരുന്നൊരുക്കുന്നതിന്‍െറ ആവേശം രാജ്യത്ത് എത്തുന്ന ആര്‍ക്കും ആദ്യനോട്ടത്തില്‍ ബോധ്യപ്പെടും. ഒരാഴ്ച മുമ്പുവരെ ഒരുക്കങ്ങള്‍ സമയത്തിന് പൂര്‍ത്തിയാകുമോ എന്ന്  സന്ദേഹിച്ചവര്‍ ഇപ്പോള്‍ എല്ലാം അവസാനത്തേക്ക് മാറ്റിവെക്കുന്ന ബ്രസീലിയന്‍ ശീലത്തിന് അടിവരയിടുന്നു.

വിമാനത്താവളം മുതല്‍ തുടങ്ങുന്നു അത്. പുറത്ത് തെരുവുകളും പട്ടണങ്ങളും മാര്‍ക്കറ്റുകളും വര്‍ണമണിഞ്ഞിരിക്കുന്നു. എങ്ങും പുതുമയുടെ മണം. പുതിയ പാതകളും വാഹനങ്ങളും അലങ്കാരങ്ങളും.  വരുംദിവസങ്ങളില്‍ ആട്ടവും പാട്ടുമായി തെരുവുസംഘങ്ങള്‍ നഗരത്തിലിറങ്ങുന്നതോടെ നഗരം ആഘോഷലഹരിയിലമരും. മത്സരവേദികള്‍ ഉണരുന്നതോടെ ഉത്സവപ്പൊലിമയെ പിന്നിലാക്കി കായികമികവിന്‍െറ ചടുല ചുവടുകള്‍ ശ്രദ്ധാകേന്ദ്രങ്ങളാകും.
ഒളിമ്പിക്സിന്‍െറ ഭാഗ്യമുദ്രയായ വിനീഷ്യസ് എന്ന കുറുമ്പന്‍ മൃഗത്തിന്‍െറ കുസൃതിത്തരങ്ങള്‍ ചുവരുകളിലും പരസ്യപ്പലകകളിലും നിറഞ്ഞുനില്‍ക്കുന്നു. ലാറ്റിനമേരിക്കയുടെ സമ്പന്നമായ കലയും സംസ്കാരവും ലോകത്തിന് മുന്നില്‍ കൂറ്റന്‍ ചുവര്‍ചിത്രങ്ങളായി നിവര്‍ത്തിയിട്ടിരിക്കുന്നു.
ആധുനിക സൗകര്യങ്ങളോടെയുള്ള പുത്തന്‍  മത്സരവേദികള്‍ സജീവമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അതോടെ ലോകത്തിന്‍െറ കണ്ണും കാതും റിയോ എന്ന നഗരത്തിലേക്ക് ചുരുങ്ങും.

റഷ്യന്‍താരങ്ങളുടെ ഉത്തേജകമരുന്ന് വിവാദം ക്ഷീണമായെങ്കിലും വിശ്വാസം കൈവിടാതെ ലോകം റിയോയിലേക്ക്. കായികശക്തികളിലൊന്നായ റഷ്യയുടെ സംഘബലം ശുഷ്കിച്ചത് ഗെയിംസിന്‍െറ പൊലിമ നഷ്ടപ്പെടുത്തുമെന്ന ആശങ്കയേക്കാള്‍ ലോകം ഒറ്റമനസ്സോടെയും ആവേശത്തോടെയും ഒരുമിക്കുന്ന കായികമാമാങ്കത്തില്‍ കളങ്കം ചേര്‍ത്തുന്നവരോടുള്ള രോഷമാണ് തെളിഞ്ഞുനില്‍ക്കുന്നത്. 207 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളില്‍ ഭൂരിഭാഗവും റിയോയില്‍ എത്തിക്കഴിഞ്ഞു. താമസകേന്ദ്രമായ ഗെയിംസ് വില്ളേജ് ബഹളമയം. ബ്രസീലിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാസംവിധാനങ്ങളും ആഴ്ചകള്‍ക്കുമുമ്പേ സജ്ജം. 85,000 പട്ടാളക്കാരും പൊലീസുകാരുമാണ് നഗരത്തെ വലയം ചെയ്തിരിക്കുന്നത്. വേദികളെല്ലാം പരീക്ഷണ മത്സരം നടത്തി കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rio 2016
Next Story