Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2016 1:05 PM IST Updated On
date_range 20 Aug 2016 5:39 AM ISTവീണ്ടും ഉസൈൻ ബോൾട്ട്; 200 മീറ്ററിൽ സ്വർണം
text_fieldsbookmark_border
റിയോ ഡെ ജനീറോ: ജോ ഹാവലാഞ്ച് ഒളിമ്പിക് സ്റ്റേഡിയം വ്യാഴാഴ്ച രാത്രിയും കാത്തിരുന്നു. ചക്രവര്‍ത്തി വീണ്ടുമത്തെി. നാലു ദിവസം മുമ്പ് 100 മീറ്ററില്‍ അതിവേഗക്കാരനായ അതേ ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടിന് രണ്ടാമത്തെ സ്വര്‍ണം. എന്നാല്‍, ഞായറാഴ്ചയെക്കാള്‍ എളുപ്പമായിരുന്നു ബോള്‍ട്ടിന് കാര്യങ്ങള്‍. 200 മീറ്ററില്‍ വെല്ലുവിളിയുയര്‍ത്താന്‍ ഗാറ്റ്ലിനും യൊഹാന്‍ ബ്ളേക്കുമൊന്നും ഉണ്ടായിരുന്നില്ല. ഉസൈന്‍ ബോള്‍ട്ട് മുന്നിലോടി. ബാക്കി ഏഴുപേര്‍ അദ്ദേഹത്തിന്‍െറ അനുയായികളെപ്പോലെ പിന്നിലും. അരലക്ഷത്തോളം കാണികള്‍ക്ക് അത് മതിയായിരുന്നു.
അന്ന് കണ്ടതിനെക്കാള്‍ കൂടുതല്‍ നേരം ആ നീളന്‍ ചുവടുവെപ്പുകളും നെഞ്ചുവിരിച്ചുള്ള കുതിപ്പും ആവേശപ്രകടനവും കാണാനായല്ളോ. കൃത്യമായി പറഞ്ഞാല്‍ 19.78 സെക്കന്‍ഡ്. സെമിഫൈനലില്‍ ഓടിയ അതേ സമയം. ഈ സീസണിലെ ബോള്‍ട്ടിന്‍െറ മികച്ച സമയം. ഇതോടെ മൂന്നു ഒളിമ്പിക്സുകളിലായി ഇതുവരെ നേടിയ സ്വര്‍ണമെഡലുകളുടെ എണ്ണം എട്ടായി. ഇനി 4x100 മീറ്റര്‍ റിലേയില്‍ കൂടി സ്വര്‍ണമണിഞ്ഞാല്‍ ഒളിമ്പിക്സ് ചരിത്രത്തിലെ ഇതിഹാസങ്ങളില്‍ മുമ്പനാവും. കഴിഞ്ഞ രണ്ടു ഒളിമ്പിക്സുകളിലും ഈ മൂന്നു ഇനങ്ങളിലും സ്വര്‍ണം നേടിയ, ഡബ്ള്‍ ട്രിപ്ളടിച്ച, ഇതിനകം അദ്ഭുതം സൃഷ്ടിച്ച ബോള്‍ട്ട് റിയോയില്‍ ട്രിപ്ള്‍ ട്രിപ്ളെന്ന ലോകം ഇതുവരെ കാണാത്ത അതുല്യ നേട്ടത്തിനരികിലാണ്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 7.05നാണ് റിലേ ഫൈനല്‍.
വ്യാഴാഴ്ച ബ്രസീല്‍ സമയം രാത്രി 10.40നായിരുന്നു 200 മീ ഫൈനല്‍. അതിന് തൊട്ടുമുമ്പ് പെയ്ത ചാറ്റല്‍മഴ നനച്ച ട്രാക്കിലേക്ക് 29കാരന്‍ കടന്നുവന്നത് പതിവുപോലെ കാതടപ്പിക്കുന്ന കരഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു. 100 മീറ്ററിലെപ്പോലെ ഇത്തവണയും വേഗരാജാവിന് ലഭിച്ചത് ആറാം ട്രാക് തന്നെ. സ്റ്റാര്‍ട്ടിങ് ബ്ളോക്കില്‍ കാലുറപ്പിക്കും മുമ്പ് കൂറ്റന്‍ സ്ക്രീനിലേക്ക് നോട്ടം പായിച്ചു. അവിടെ 200 മീ. ഫൈനല്‍ എന്ന വാചകങ്ങള്‍ക്ക് മുകളില്‍ ലോകറെക്കോഡ് 19.19 സെക്കന്‍ഡ്, ഒളിമ്പിക് റെക്കോഡ് 19.30 സെക്കന്‍ഡ് എന്ന് തെളിഞ്ഞു. വെടിക്ക് കാതോര്‍ത്ത് മുട്ടുകുത്തിയിരിക്കുമ്പോള്‍ ഇരുവശത്തും കടുത്ത പോരാളികളാരും ഇല്ലാത്തത് അദ്ദേഹത്തിന് ആശ്വാസം പകര്‍ന്നോ അതോ ആവേശം കെടുത്തിയോ?. ബോള്‍ട്ടിന് 100 മീറ്ററില്‍ വലിയ ഭീഷണി സൃഷ്ടിച്ച അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിനും നാട്ടുകാരനായ യൊഹാന്‍ ബ്ളേക്കും സെമിയില്‍ പുറത്തായിരുന്നു. മൂന്നാം സെമിയില്‍ മത്സരിച്ച ഗാറ്റ്ലിന്‍ 20.13 സെക്കന്‍ഡില്‍ മൂന്നാമതും ബ്ളേക്ക് 20.37 സെക്കന്‍ഡില്‍ ആറാം സ്ഥാനത്തുമായിരുന്നു. എന്നാല്‍, ഹീറ്റ്സില്‍ 20.28 സെക്കന്‍ഡ് സമയമെടുത്ത ബോള്‍ട്ട് സെമി ഫൈനലില്‍ 19.78ല്‍ ഒന്നാമനായിരുന്നു.
ഫൈനലില്‍ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസായിരുന്നു ബോള്‍ട്ടിന് പിന്നില്‍ വെള്ളിമെഡലിനത്തെിയത്. സമയം 20.02. ഫ്രാന്‍സിന്‍െറ ക്രിസ്റ്റഫ് ലിമെയ്ത്രെ 20.12 സെക്കന്‍ഡില്‍ വെങ്കലം നേടി. ഇതേസമയത്തില്‍ ഓടിയത്തെിയ ബ്രിട്ടന്‍െറ ആഡം ജെമിലി ഫോട്ടോ ഫിനിഷില്‍ നാലാമതായി. തുടക്കം മുതല്‍ മുന്നില്‍ തന്നെയായിരുന്നു ബോള്‍ട്ട്. ബാക്കി ഏഴുപേര്‍ പിന്നില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പവും. എന്നാല്‍, ഫിനിഷ് ലൈന്‍ കടന്ന ബോള്‍ട്ട് അത്ര ആഹ്ളാദവാനായിരുന്നില്ല. പുതിയ റെക്കോഡ് സമയം കണ്ടത്തൊനാകാത്തതിന്‍െറ നിരാശ ശരീരഭാഷയില്‍ വ്യക്തം. എങ്കിലും, ആഘോഷത്തിന് കുറവില്ലാതെ നിറഞ്ഞ ചിരിയും ആംഗ്യപ്രകടനങ്ങളും വിജയമുദ്രകളും നിര്‍ലോഭം ചൊരിഞ്ഞ് സ്റ്റേഡിയത്തെ അദ്ദേഹം വലംവെച്ചു. കഴിഞ്ഞ തവണ ലണ്ടനില്‍ സ്വര്‍ണം നേടിയ ബോള്‍ട്ട് 19.32 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 2008ല്‍ ബെയ്ജിങ്ങിലാണ് 19.30 സെക്കന്‍ഡിന്‍െറ ഒളിമ്പിക് റെക്കോഡ് സ്ഥാപിച്ചത്.
19.19 ലോകറെക്കോഡ് 2009ല്‍ ബര്‍ലിനില്‍ സ്ഥാപിച്ചതാണ്.
ഇന്ന് ഒളിമ്പിക് ട്രിപ്ള്‍ റിയോയിലും ആവര്‍ത്തിക്കാനായാല്‍ ബോള്‍ട്ടിന് കാള്‍ ലൂയിസിന്‍െറയും പാവോ നൂര്‍മിയുടെയും ഒമ്പത് സ്വര്‍ണമെന്ന നേട്ടത്തിനൊപ്പമത്തൊം.1984 മുതല്‍ 1996 വരെ നാലു ഒളിമ്പിക്സിലായി നാലു ലോങ്ജംപ് സ്വര്‍ണം കൂടി ചേര്‍ത്താണ് കാള്‍ ലൂയിസന്‍െറ നേട്ടം. ദീര്‍ഘദൂര ഓട്ടക്കാരനായ ഫിന്‍ലാന്‍ഡ് താരം നൂര്‍മി 1920-1928 കാലഘട്ടത്തിലാണ് ഇത്രയും സ്വര്‍ണം സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ 11 സ്വര്‍ണമെഡലുകളും ബോള്‍ട്ടിന്‍െറ പക്കലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story