റിലേയില്‍ ഇന്ത്യന്‍ ടീമുകള്‍ പുറത്ത്
text_fields
റിയോ ഡി ജനീറോ: 4X400 മീറ്റര്‍ റിലേയില്‍ പുരുഷ-വനിത ടീമുകള്‍ ഫൈനല്‍ കാണാതെ പുറത്തായി.വനിത വിഭാഗത്തില്‍ മലയാളി തരം ടിന്‍്റു ലൂക്ക, അനില്‍ഡ തോമസ്, നിര്‍മല, പൂവമ്മ എന്നിവരടങ്ങിയ സംഘമാണ് ഹീറ്റ്സില്‍ പുറത്തായത്. രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച ടിന്‍്റുവിനും സംഘത്തിനും 3 മിനിറ്റ് 29:53 സെക്കന്‍ഡില്‍ ഏഴാമതായി ഫിനിഷ് ചെയ്യന സാധിച്ചുള്ളു. രണ്ടു ഹീറ്റ്സുകളിലുമായി 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. 3 മിനിറ്റ് 21:42 സെക്കന്‍ഡില്‍ ഓടിക്കയറിയ അമേരിക്കന്‍ ടീമിനാണ് ഒന്നാം സ്ഥാനം.
പുരുഷ വിഭാഗത്തില്‍ മുഹമ്മദ് അനസ്, മുഹമ്മദ് കുഞ്ഞ്, ആരോഗ്യ രാജീവ്, ധരുണ്‍ അയ്യമി എന്നിവരുള്‍പ്പെട്ട ടീം ഹീറ്റ്സില്‍ അയോഗ്യരാക്കപ്പെട്ടു. 2 മിനിറ്റ് 58: 29 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷ് ചെയ്ത് ജമൈക്കന്‍ ടീമാണ് ഒന്നാമതായി ഫൈനലിലേക്ക് കുതിച്ചത്. അമേരിക്കയും ബെല്‍ജിയവും തൊട്ടുപിന്നിലും. നാളെയാണ് ഫൈനല്‍ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.