ദീർഘ ദൂര ഒാട്ടത്തിൽ ഡബിൾസ് തികച്ച് മുഹമ്മദ് ഫറ
text_fieldsറിയോ ഡെ ജനീറോ: അവസാന ലാപ്പിലെ അതിവേഗക്കുതിപ്പിലൂടെ ബ്രിട്ടന്‍െറ മോ ഫറ ഒളിമ്പിക്സിലെ ശ്രദ്ധേയമായ ഇരട്ട സ്വര്‍ണത്തിനുടമയായി. പുരുഷന്മാരുടെ 5000 മീറ്ററില്‍ 13 മിനിറ്റ് 3.30 സെക്കന്‍ഡിലാണ് ഫറ പറന്നത്. 5000 മീറ്ററിലും 10,000 മീറ്ററിലും ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വന്തമാക്കിയ ഡബ്ള്‍, റിയോയിലും ഈ 33കാരന്‍ ആവര്‍ത്തിച്ചു.
1972ല്‍ മ്യൂണിക്കിലും ‘76ല്‍ മോണ്‍ട്രിയലിലും 5000, 10,000 മീറ്ററുകളില്‍ സ്വര്‍ണം നേടിയ ഫിന്‍ലന്‍ഡിന്‍െറ ലാസെ വിറന്‍െറ നേട്ടത്തിനൊപ്പവുമത്തെിയാണ് ഫറ റിയോ വിടുന്നത്. ലോക ചാമ്പ്യന്‍ഷിപ്പിലും ‘ഡബ്ള്‍ ഡബ്ള്‍’ സ്വന്തമാക്കിയ താരമാണ് ഫറ. കെനിയന്‍ വംശജനായ അമേരിക്കയുടെ പോള്‍ ചെലിമോ (13 മിനിറ്റ് 03.90 സെക്കന്‍ഡ്) വെള്ളിയും ഇത്യോപ്യയുടെ ഹാഗോസ് ഗബ്രെഹിവെറ്റ് (13 മിനിറ്റ് 04.35 സെക്കന്‍ഡ്) വെങ്കലവും നേടി. പകുതിദൂരം എത്താറായപ്പോള്‍ ഫറ ആറാം സ്ഥാനത്തായിരുന്നു.
അഞ്ച് ലാപ് ബാക്കിയുള്ളപ്പോള്‍ ബ്രിട്ടീഷ് താരം രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. പിന്നീട് അമേരിക്കന്‍ താരത്തെ മറികടന്ന് ഫറ സ്വര്‍ണത്തിലേക്ക് വേഗം ആവാഹിച്ചു. അവസാന ലാപ്പിലെ 400 മീറ്റര്‍ 52.83 സെക്കന്‍ഡിലാണ് ഫറ ഫിനിഷ് ചെയ്തത്.
ലൈന്‍ മാറിയതിന് ചെലിമോയെ ആദ്യം അയോഗ്യനാക്കിയെങ്കിലും പിന്നീട് താരത്തിന്‍െറ അപ്പീല്‍ സംഘാടകര്‍ പരിഗണിച്ച് വെള്ളി നല്‍കാന്‍ തീരുമാനിച്ചു.
ഇതോടെ ഫറയുടെ നാല് മക്കള്‍ക്കും ഓരോ ഒളിമ്പിക് സ്വര്‍ണം വീതമായി. വളര്‍ത്തു മകള്‍ റൈഹാനക്ക് പുറമെ ഇരട്ടകളായ അമാനിക്കും അയ്ഷക്കും ഇളയപുത്രന്‍ ഹുസൈനും സ്വര്‍ണം സമര്‍പ്പിക്കുകയാണ് ഈ സൂപ്പര്‍ അത്ലറ്റ്.
10,000 മീറ്ററിലെ വിജയത്തിനുശേഷം അനുഭവപ്പെട്ട ക്ഷീണം 5000 മീറ്ററിലെ ഫൈനലിനെ ബാധിക്കാത്തത് ഭാഗ്യമായെന്ന് ഫറ പറഞ്ഞു. ഒളിമ്പിക്സിലെ നാല് സ്വര്‍ണമെന്ന നേട്ടം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഒരു മെഡല്‍ നേടണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹമെന്നും ഫറ പറഞ്ഞു. ഉത്തേജകമരുന്ന് വിതരണം ചെയ്തതിന് കഴിഞ്ഞ ജൂണില്‍ പിടിയിലായ ജമാ മുഹമദ് ആഡന്‍, ഫറക്ക് ചില ഉപദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. മരുന്നടിക്കാരനാണെന്ന്് പറഞ്ഞ് നിങ്ങളില്‍ ചിലര്‍ തന്നെ വെറുത്തിരുന്നെന്ന് ഫറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലണ്ടനിലെ നേട്ടം ഭാഗ്യമല്ളെന്ന് തെളിഞ്ഞതായും താരം വ്യക്തമക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.