സുധ സിംഗിന് സിക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല - സായ് മെഡിക്കൽ ഒാഫീസർ
text_fieldsന്യൂഡൽഹി: ഒളിമ്പിക്സിൽ പെങ്കടുത്ത ഇന്ത്യൻ അത്ലറ്റ് സുധ സിംഗിന് സിക വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് സായിയിലെ ചീഫ് മെഡിക്കൽ ഒാഫീസർ ഡോ: സരള പറഞ്ഞു. സുധ സിംഗ് സുഖം പ്രാപിച്ച് വരികയാണെന്നും അവൾക്ക് ഉടൻ തന്നെ പൂർണ ആരോഗ്യത്തോടെ വീട്ടിലേക്ക് തിരിച്ച് പോകാമെന്നും മെഡിക്കൽ ഒാഫീസർ വ്യക്തമാക്കി.
ശനിയാഴ്ച്ചയാണ് വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മത്സരശേഷം ബ്രസീലില്‍ നിന്നും മടങ്ങിയ താരത്തിന് കടുത്ത പനിയും ശരീരവേദനയും രക്തസമ്മര്‍ദ്ദത്തില്‍ നിരന്തര വ്യതിയാനവും അനുഭവപ്പെട്ടിരുന്നു.
ഇതിെൻറ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേശി വേദനയും തളര്‍ച്ചയും ഉണ്ടായതിനാലാണ് കായിക താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസുലേഷന്‍ വാര്‍ഡിലുള്ള സുധയുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് സുധ സിങ്. സ്റ്റീപ്പിള്‍ ചേസിലാണ് സുധ റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.