സാക്ഷി മാലികിന് ഡല്‍ഹിയില്‍ വൻ വരവേല്‍പ്
text_fieldsചണ്ഡിഗഢ്: ലോകത്തിന് മുന്നില്‍ രാജ്യത്തിന്‍െറ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് വെങ്കലവുമായി മടങ്ങിയത്തെിയ സാക്ഷി മാലിക്കിന് നാടിന്‍െറ ഊഷ്മള വരവേല്‍പ്. റിയോയില്‍നിന്ന് പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിലത്തെിയ സാക്ഷിക്ക് സ്വീകരണമൊരുക്കാന്‍ ആരാധകരും വി.ഐ.പികളും ബന്ധുക്കളും പുലരുവോളം കാത്തുനിന്നു. ഉച്ചക്കുമുമ്പ് ഹരിയാനയിലത്തെിയ സാക്ഷി വൈകീട്ട് ജന്മനാടായ മൊഖ്രയുടെ അവിസ്മരണീയ സ്വീകരണം ഏറ്റുവാങ്ങി.
ഡല്‍ഹി വിമാനത്താവളം മുതല്‍ സ്വീകരണങ്ങളുടെ പരമ്പരയാണ് സാക്ഷിയെ കാത്തിരുന്നത്. ഹരിയാന മന്ത്രിമാരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി. ഹരിയാനയിലെ ബഹദൂര്‍ഗഡില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വരവേല്‍പ്പില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ഹരിയാന പ്രഖ്യാപിച്ച 2.5 കോടി മുഖ്യമന്ത്രി സാക്ഷിക്ക് കൈമാറി. വൈകീട്ടോടെ ജന്മനാടായ മൊഖ്രയിലത്തെിയ സാക്ഷിയെ പരമ്പരാഗത കലാരൂപങ്ങളും നൃത്തനൃത്ത്യങ്ങളും ഒരുക്കി നാട്ടുകാര്‍ വരവേറ്റു. നാടൊന്നടങ്കം അണിനിരന്ന ഘോഷയാത്രക്ക് നടുവില്‍ താര ജാഡകളില്ലാതെ സാക്ഷി ഏവരെയും അഭിവാദ്യം ചെയ്തു. ഗോദയില്‍ പൊരുതിനേടിയ വെങ്കല മെഡല്‍ അണിഞ്ഞ് തുറന്നവാഹനത്തിലായിരുന്നു സാക്ഷിയുടെ യാത്ര. നാടിന്‍െറ പ്രിയപുത്രിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ വഴിയോരങ്ങളില്‍ പതിനായിരങ്ങള്‍ കാത്തുനിന്നു. നോട്ടുമാല അണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും സെല്‍ഫിയെടുത്തും യുവജനങ്ങള്‍ സാക്ഷിക്കൊപ്പം ചേര്‍ന്നു. ബാന്‍ഡ് മേളവും നൃത്തങ്ങളും ഘോഷയാത്രക്ക് അകമ്പടിയേകി. ഗുരുതുല്യനായ അമ്മാവനെ സന്ദര്‍ശിച്ച ശേഷമാണ് സാക്ഷി മൊഖ്രയിലത്തെിയത്.
സാക്ഷിയുടെ നേട്ടം രാജ്യത്തിന് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായികവികസനത്തിന് ഹരിയാന സര്‍ക്കാര്‍ മുന്‍കൈയെടുക്കും. സാക്ഷിക്ക് റെയില്‍വേയില്‍ ഉചിതമായ സ്ഥാനക്കയറ്റം നല്‍കും. മൊഖ്രയില്‍ സ്പോര്‍ട്സ് നഴ്സറിയും സ്റ്റേഡിയവും നിര്‍മിക്കും. മുന്‍ സര്‍ക്കാറിന് കായികമേഖലക്കുവേണ്ടി ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിന്തുണച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി അറിയിക്കുന്നതായി സാക്ഷി പറഞ്ഞു. പെണ്‍കുട്ടികളെ കായികലോകത്തത്തെിക്കാന്‍ എല്ലാ രക്ഷിതാക്കളും മുന്‍കൈയെടുക്കണം. ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ക്കും തുല്യമായ അവസരം നല്‍കണം. കുടുംബത്തിന്‍െറയും പരിശീലകരുടെയും അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നത് കൊണ്ടാണ് മെഡല്‍ നേടാന്‍ കഴിഞ്ഞത്.സമാപന പരിപാടിയില്‍ രാജ്യത്തിന്‍െറ പതാകയേന്താന്‍ കഴിഞ്ഞത് അവിശ്വസനീയമായി തോന്നുന്നൂവെന്നും സാക്ഷി പറഞ്ഞു.
WATCH: Olympic bronze medalist #SakshiMalik speaks upon her arrival in Delhi from #Riohttps://t.co/CDmaLMvdUS
— ANI (@ANI_news) August 23, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.