ജെയ്ഷക്ക് എച്ച്1എന്‍1: അന്വേഷണം വൈകും
text_fieldsബംഗളൂരു: ഒളിമ്പിക്സ് മാരത്തണിനിടെ വെള്ളമടക്കമുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ ഒരുക്കിയില്ളെന്ന മലയാളി താരം ഒ.പി. ജെയ്ഷയുടെ പരാതിയില്‍ അന്വേഷണം വൈകും. എച്ച്1എന്‍1 പനി ബാധിച്ച ജെയ്ഷക്ക് ഒരാഴ്ചത്തെ വിശ്രമം ആവശ്യമായതിനാലാണിത്. ജെയ്ഷയുടെ ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി ഓങ്കാര്‍ കെദിയയും സ്പോര്‍ട്സ് ഡയറക്ടര്‍ വിവേക് നാരായണനുമടങ്ങുന്ന രണ്ടംഗ സമിതിയെയാണ് കായികമന്ത്രാലയം അന്വേഷണത്തിന് നിയോഗിച്ചത്.
റിയോയില്‍ നിന്ന് പനിയും ശരീരവേദനയുമായത്തെിയ ജെയ്ഷക്ക് എച്ച്1എന്‍1 പനിയാണെന്ന് കഴിഞ്ഞ ദിവസമാണ് പരിശോധനയില്‍ തെളിഞ്ഞത്. ബെന്നാര്‍ഗട്ടയിലെ ഫോര്‍ടിസ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. സഹതാരം സുധ സിങ്ങും കുറച്ചു ദിവസമായി ഇതേ അസുഖത്തിന് ചികിത്സയിലാണ്. രോഗപരിശോധനക്കായി രക്തസാമ്പിളുകള്‍ നല്‍കാന്‍ ജെയ്ഷ മടികാണിച്ചെന്നും അവരെ ബോധ്യപ്പെടുത്താന്‍ കഠിനശ്രമം വേണ്ടിവന്നെന്നും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ( സായ്) റീജനല്‍ ഡയറക്ടര്‍ ശ്യാം സുന്ദര്‍ പറഞ്ഞു.
സായ് അധികൃതര്‍ക്ക് പിന്നാലെ സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നിര്‍ബന്ധിച്ച ശേഷമാണ് ജെയ്ഷ രക്തപരിശോധനക്ക് തയാറായത്. സായ് സെന്‍ററില്‍ നിന്ന് അവധിക്ക് അപേക്ഷ നല്‍കിയ താരം ആഗസ്റ്റ് 21 മുതല്‍ ബംഗളൂരുവിലെ ബന്ധുവിനൊപ്പമായിരുന്നു താമസം. അവിടെയത്തെിയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ജെയ്ഷയെ കാര്യങ്ങള്‍ ബോധിപ്പിച്ചത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.