സാഫ് ഗെയിംസിന് ദക്ഷിണേഷ്യ ഒഴുകിയത്തെും
text_fieldsഗുവാഹതി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാപരിപാടികള്‍ കൊണ്ട് സമ്പന്നമായിരിക്കും ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ ഉദ്ഘാടന ചടങ്ങ്. ഗെയിംസില്‍ അണിനിരക്കുന്ന എട്ട് സാര്‍ക് രാജ്യങ്ങളിലെ പ്രമുഖ മന്ത്രിമാരും നയതന്ത്രപ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് സായി ഡയറക്ടര്‍ ജനറലും സംഘാടകസമിതി സി.ഇ.ഒയുമായ ഇഞ്ചട്ടി ശ്രീനിവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ എം.ആര്‍. പൂവമ്മയോ ഷോട്ട്പുട്ടര്‍ ഇന്ദ്രജിത് സിങ്ങോ ആയിരിക്കും നയിക്കുക. രാജ്യത്തെ പ്രമുരായ ഏഴ് അത്ലറ്റുകള്‍ ദീപം തെളിയിക്കും. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയും കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സൊനോവാളും ഉദ്ഘാടനവേദിയിലുണ്ടാകും. ഉദ്ഘാടന മാമാങ്കം രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കും. ഗെയിംസിന്‍െറ മറ്റൊരു വേദിയായ ഷില്ളോങ്ങില്‍ ശനിയാഴ്ചയാണ് ഉദ്ഘാടന ചടങ്ങുകള്‍. വെള്ളിയാഴ്ച ഷില്ളോങ്ങില്‍ അമ്പെയ്ത്തും ഗുവാഹതിയില്‍ വനിതാ വോളിബാളും നടക്കും. വനിതാ വോളിയില്‍ രാവിലെ ഇന്ത്യ, മാലദ്വീപുമായി ഏറ്റുമുട്ടും.
ദക്ഷിണേഷ്യയുടെ ഒരുമയുടെ പ്രതീകമായി ഗെയിംസില്‍ പങ്കെടുക്കുന്ന ഏഴ് രാജ്യങ്ങളിലെ നദികളിലെയും മാലദ്വീപിലെ തടാകത്തിലെയും വെള്ളം സ്റ്റേഡിയത്തില്‍ ഒരുമിച്ചുചേര്‍ക്കും. വടക്കുകിഴക്കിന്‍െറ അഭിമാനമായ ഷില്ളോങ് ഓര്‍ക്കസ്ട്രയുടെ പരിപാടികളും അരങ്ങേറും. ആശ്ചര്യജനകമായ ഉദ്ഘാടന കലാരൂപങ്ങളുടെ സസ്പെന്‍സ് സ്റ്റേഡിയത്തില്‍ കാണാമെന്ന് ഇഞ്ചട്ടി ശ്രീനിവാസ് പറഞ്ഞു. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ആദ്യമായാണ് അന്താരാഷ്ട്ര കായികമാമാങ്കം അരങ്ങേറുന്നത്.
കനത്ത സുരക്ഷാ സൗകര്യങ്ങളാണ് ഗെയിംസിനായി ഒരുക്കിയിരിക്കുന്നത്. 50 കമ്പനി അര്‍ധസൈനിക വിഭാഗങ്ങളെ കൂടുതലായി നിയോഗിച്ചിട്ടുണ്ട്. p20,000ത്തോളം അസം പൊലീസും സജീവമാണ്. 2500 കായികപ്രതിഭകളത്തെുമെന്നും 228 ഇനങ്ങളില്‍ സ്വര്‍ണമെഡല്‍ ജേതാക്കളെ നിശ്ചയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. നെഹ്റു സ്റ്റേഡിയത്തില്‍ നടകേണ്ടിയിരുന്ന ഫുട്ബാള്‍ സായി സെന്‍ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് 600 ഉം പാകിസ്താനില്‍നിന്നും ശ്രീലങ്കയില്‍ നിന്നും 500ഓളം താരങ്ങളും ഫെബ്രുവരി 16 വരെ നീളുന്ന ഗെയിംസില്‍ മാറ്റുരക്കും. 1984ല്‍ തുടങ്ങിയ ഗെയിംസില്‍ മൂന്നാംതവണയാണ് ഇന്ത്യ ആതിഥേയരാകുന്നത്. ഇത്തവണ നടക്കുന്ന 23 ഇനങ്ങളിലും വനിതകള്‍ക്കും പുരുഷന്മാര്‍ക്കും മത്സരമുണ്ട്. ലിംഗസമത്വം നിറയുന്ന ഗെയിംസ് എന്നാണ് സംഘാടകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.