ഇന്ത്യന്‍ ടീമിന് യാത്രയയപ്പ്
text_fieldsതിരുവനന്തപുരം: ‘സാഗ്’ ഗെയിംസിനുള്ള ഇന്ത്യന്‍ അത്ലറ്റിക് ടീമിന് യാത്രയയപ്പ് നല്‍കി. കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ നാലുമാസമായി പരിശീലനം നടത്തിയ 36 അംഗ ടീമിനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്. ആദ്യ ടീം ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പുറപ്പെടും. സ്പ്രിന്‍റ്, റിലെ, ജംപ് മത്സരങ്ങള്‍ക്കുള്ളവരാണ് ആദ്യസംഘത്തില്‍ യാത്ര തിരിക്കുന്നത്.
ഒളിമ്പ്യന്മാരായ രഞ്ജിത് മഹേശ്വരി, മയൂഖാ ജോണി, സഹനകുമാരി, എം.ആര്‍. പൂവമ്മ, സിനി ജോസ്, ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ എ.സി. അശ്വനി, എം.ആര്‍. പ്രജുഷ എന്നിവരടങ്ങിയ സംഘമാണ് ടീമിലുള്ളത്. 67 അംഗ അത്ലറ്റിക് ടീമാണ് ഇന്ത്യക്കായി മാറ്റുരക്കുന്നത്.
വിദേശ കോച്ചുമാരായ ബെഡ്റോസ് ബെഡ്റോഷ്യന്‍, യൂറി ഒഗോരോന്‍ഡ്നിക്, ഡമിത്രി വിനായകിന്‍, ഇന്ത്യന്‍ പരിശീലകരായ ആര്‍.എസ്. സിന്ധു, തരുണ്‍ സഹ, മുഹമ്മദുകുഞ്ഞി എന്നിവരായിരുന്നു പരിശീലകര്‍. എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ഐസക് എന്നിവരും യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.