കാക്കിക്കുപ്പായം ഇഷ്ടമാണ്, പക്ഷേ
text_fieldsഗുവാഹതി: ദേശീയ ഗെയിംസിലെ മിന്നുന്ന പ്രകടനത്തിന് സംസ്ഥാന സര്‍ക്കാര്‍ സാജന്‍ പ്രകാശിന് വാഗ്ദാനം ചെയ്തത് ഗസറ്റഡ് ഉദ്യോഗമെന്ന ബഹുമതിയായിരുന്നു. കടമ്പകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ജോലിക്കാര്യം യാഥാര്‍ഥ്യമാവുകയാണ്. പൊലീസില്‍ എസ്.ഐ തസ്തികയിലാണ് സര്‍ക്കാറിന്‍െറ ജോലിവാഗ്ദാനം. റെയില്‍വേയിലെ ജൂനിയര്‍ ക്ളര്‍ക്ക് ജോലി വിട്ട് കേരളത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്ന സാജന്‍ ഇപ്പോള്‍ കണ്‍ഫ്യൂഷനിലാണ്. സായുധ പൊലീസിലെ എസ്.ഐ പദവിയില്‍ താല്‍പര്യമില്ല. ലോക്കല്‍ സ്റ്റേഷനില്‍ ഇന്‍സ്പെക്ടറാകാനാണ് ഈ 24കാരന്‍െറ ആഗ്രഹം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ‘കേരള ഫെല്‍പ്സ്’. ദേശീയ ഗെയിംസിനുശേഷം 33 ലക്ഷം രൂപ പാരിതോഷികം നല്‍കിയ സംസ്ഥാന സര്‍ക്കാറിനോട് ഏറെ നന്ദിയുണ്ട്.
തിരുവനന്തപുരത്തെ പിരപ്പന്‍കോട് നീന്തല്‍ കുളത്തില്‍ സ്വര്‍ണം വാരിയെടുത്ത സാജന്‍ പ്രകാശ് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പ്രതീക്ഷയോടെ ഞായറാഴ്ച കുളത്തിലിറങ്ങും. 1500 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് ഈ മലയാളി താരത്തിന്‍െറ ആദ്യ അങ്കം.
ചൊവ്വാഴ്ച 400 മീറ്റര്‍ ഫ്രീസ്റ്റൈലിലും 200 മീറ്റര്‍ ബട്ടര്‍ഫൈ്ളയിലും 4x200 മീറ്റര്‍ റിലേയിലും മത്സരമുണ്ട്. ഏഴു മാസമായി തായ്ലന്‍ഡില്‍ പരിശീലനത്തിലായിരുന്ന സാജന്‍ ഈ മാസം മൂന്നിനാണ് ഇന്ത്യയില്‍ തിരിച്ചത്തെിയത്. ലോക നീന്തല്‍ ഫെഡറേഷന്‍െറ സ്കോളര്‍ഷിപ്പോടെയായിരുന്നു പരിശീലനം.
പുക്കറ്റിലെ പ്രശസ്തമായ തന്യപുത്ര അക്വാട്ടിക് കോംപ്ളക്സില്‍ നടന്ന പരിശീലനത്തില്‍ ശിവാനി കട്ടാരിയയും കൂടെയുണ്ടായിരുന്നു. അടുത്ത ജൂണ്‍ വരെയാണ് ഫിനയുടെ സ്കോളര്‍ഷിപ്പില്‍ സാജന്‍ തന്‍െറ പ്രതിഭയുടെ തിളക്കം കൂട്ടുക.
ദേശീയ ഗെയിംസില്‍ ആറു സ്വര്‍ണവും മൂന്നു വെള്ളിയും കേരളത്തിനായി വാരിക്കൂട്ടിയ ശേഷം ഏഷ്യന്‍ ഏജ് ഗ്രൂപ് മത്സരത്തിലും പതക്കങ്ങള്‍ നേടി. രണ്ടു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമായിരുന്നു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സമ്പാദ്യം.
ഗുവാഹതിയില്‍ മെഡല്‍പ്രതീക്ഷയുണ്ടെങ്കിലും ചുമലിലെ വേദന വിനയാവുമോയെന്ന ആശങ്കയുമുണ്ട്. തന്‍െറ ആദ്യ ദക്ഷിണേഷ്യന്‍ ഗെയിംസ് അവസ്മരണീയമാക്കാനാണ് ആഗ്രഹം. സാജന്‍െറ ആറാമത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്‍റാണിത്.
ബാക്സ്ട്രോക്കിലെ മികച്ച താരമായ നെടുമങ്ങാട്ടുകാരന്‍ മധുവും ദക്ഷിണേഷ്യന്‍ ഗെയിംസിനത്തെിയിട്ടുണ്ട്. 50, 100 ബാക്സ്ട്രോക്കിലും മെഡ്ലെ റിലേയിലുമാണ് ഈ പട്ടാളക്കാരന്‍െറ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.