സാഫ് വോളിബാൾ: ഇന്ത്യ നേപ്പാളിനെ പരാജയപ്പെടുത്തി
text_fieldsഗുവാഹതി: വനിതകള്‍ക്കു പിന്നാലെ ഇന്ത്യന്‍ പുരുഷന്മാര്‍ക്കും ദക്ഷിണേഷ്യന്‍ ഗെയിംസ് വോളിബാളില്‍ വിജയത്തുടക്കം. നേപ്പാളിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഗുരിന്ദര്‍ സിങ് നയിച്ച ആതിഥേയര്‍ തരിപ്പണമാക്കിയത്. സ്കോര്‍: 25-15, 25-15, 25-16. ക്യാപ്റ്റന് ചേര്‍ന്ന കളി കാഴ്ചവെച്ച ഗുരിന്ദറിനൊപ്പം ലവ്മീത് കട്ടാരിയയും പ്രഭാകരനും നവീന്‍ രാജ ജേക്കബും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ടീമിലെ ഏക കേരള താരമായ ജെറോം വിനീതിന് ഇന്നലെ കളിക്കാന്‍ അവസരം കിട്ടിയില്ല. ജി.ആര്‍. വൈഷ്ണവിന്‍െറ സ്മാഷിലൂടെ പോയന്‍റ്വേട്ട തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉയരം കുറഞ്ഞ എതിരാളികളെ എളുപ്പം മറികടന്ന് പന്ത് ഫിനിഷ് ചെയ്യാനായി. 10-4 എന്ന നിലയിലേക്ക് വേഗത്തില്‍ കുതിച്ച ഇന്ത്യക്ക് നവീന്‍ രാജയുടെ സര്‍വുകളും പോയന്‍റുകള്‍ നേടിക്കൊടുത്തു. നേപ്പാള്‍ ടീമിലെ ഏക ഉയരക്കാരനായ സഞ്ജയ്യുടെ സ്മാഷുകള്‍ ഇന്ത്യന്‍ കോര്‍ട്ടിലും പതിച്ചു. ഇതിനിടെ, വൈഷ്ണവിനെ പിന്‍വലിച്ച് വിനീത് കുമാറിനെ ഇറക്കിയതോടെ ആതിഥേയനിര കൂടുതല്‍ ശക്തമായി. ഉക്രപാണ്ഡ്യന്‍െറ ലിഫ്റ്റുകളും ലവ്മീതിന്‍െറ പ്രതിരോധവും ഇന്ത്യന്‍ സ്കോര്‍ 20 കടത്തി. നേപ്പാളിന് 15 പോയന്‍റ് മാത്രം വിട്ടുകൊടുത്ത് ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ റെയില്‍വേ താരം പ്രഭാകരന്‍െറ മികവിലാണ് ഇന്ത്യ തുടക്കത്തില്‍ കുതിച്ചത്. തിരിച്ചത്തെിയ വൈഷ്ണവും കളംനിറഞ്ഞു കളിച്ചു. സെറ്റര്‍ സ്ഥാനത്തുനിന്ന് ഉക്രപാണ്ഡ്യനെ തിരിച്ചുവിളിച്ച കോച്ച് ശ്രീധരന്‍, രഞ്ജിത് സിങ്ങിനെ കൊണ്ടുവന്നു. വിനീത് കുമാറിന്‍െറയും ഗുരിന്ദറിന്‍െറയും ആക്രമണവും കനത്തതോടെ ഇന്ത്യ മുന്നേറ്റം തുടര്‍ന്നു. രണ്ടാം സെറ്റും ഏകപക്ഷീയമായിരുന്നു. മൂന്നാം സെറ്റില്‍ ഉക്രപാണ്ഡ്യന്‍ കളത്തില്‍ തിരിച്ചത്തെി. നേപ്പാളിന് കൂടുതല്‍ അവസരം നല്‍കാതെ ഇന്ത്യ മത്സരം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.