Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസ്ക്വാഷില്‍...

സ്ക്വാഷില്‍ കയ്പുനീര്‍; സൗരവ് ഘോഷാല്‍ സെമിയില്‍ പുറത്ത്

text_fields
bookmark_border
സ്ക്വാഷില്‍ കയ്പുനീര്‍; സൗരവ് ഘോഷാല്‍ സെമിയില്‍ പുറത്ത്
cancel
camera_alt????????????? ???? ?????????? ?????? ???????????? ???????

ഗുവാഹതി: പുരുഷന്മാരുടെ വ്യക്തിഗത സ്ക്വാഷില്‍ ഇന്ത്യക്ക് കയ്പുനീര്‍. മുന്‍നിര താരം സൗരവ് ഘോഷാല്‍ സെമിഫൈനലില്‍ പാകിസ്താന്‍െറ ഫര്‍ഹാന്‍ സമാനോട് അപ്രതീക്ഷിതമായി തോറ്റു. ഹരീന്ദര്‍ പാല്‍ സിങ് പാകിസ്താന്‍െറ തന്നെ നസീര്‍ ഇക്ബാലിനോടും കീഴടങ്ങി. വനിതകളില്‍ ജോഷ്ന ചിന്നപ്പ ¥ൈഫനലിലത്തെി. പാകിസ്താന്‍െറ മരിയ വസീറാണ് തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ ജോഷ്നയുടെ എതിരാളി.

ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് സൗരവിനെ ഫര്‍ഹാന്‍ സെമിയില്‍ മലര്‍ത്തിയടിച്ചത്. സ്കോര്‍: 11-4, 11-5, 10-12, 11-5.  ലോക റാങ്കിങ്ങില്‍ 64ാമനാണ് ഫര്‍ഹാന്‍. സൗരവ് ഘോഷാല്‍ 18ാം സ്ഥാനത്തും. പാകിസ്താന്‍െറ നസീര്‍ ഇക്ബാലിനെതിരെ ആദ്യ സെമിയില്‍ ഹരീന്ദര്‍ പാല്‍ സിങ് നാലാം സെറ്റില്‍ പരിക്കുകാരണം പിന്മാറുകയായിരുന്നു. ആദ്യ രണ്ടു സെറ്റ് 11-4, 11-5 എന്ന സ്കോറിന് നസീര്‍ ഇക്ബാലും മൂന്നാം സെറ്റ് 12-10ന് ഹരീന്ദറും നേടി. നാലാം സെറ്റില്‍ 6-6ന് തുല്യത പാലിച്ചിരിക്കേയാണ് പേശീവലിവ് കാരണം ഇന്ത്യന്‍ താരം പിന്മാറിയത്.

11-7, 11-9, 11-7 എന്ന സ്കോറിനാണ് ജോഷ്ന ചിന്നപ്പ പാകിസ്താന്‍െറ സദിയ ഗുലിനെ സെമിയില്‍ തോല്‍പിച്ചത്. പാകിസ്താന്‍െറ മരിയ വസീറാണ് ഫൈനലിലെ എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saf games
Next Story