ഇടിമുഴക്കം തുടങ്ങി
text_fieldsഇടിവീരന്മാരെയും വീരത്തികളെയും കാണാന്‍ ഒഴുകിയത്തെിയ കാണികള്‍ക്കുമുന്നില്‍ ദക്ഷിണേഷ്യന്‍ ഗെയിംസ് ബോക്സിങ് പോരാട്ടങ്ങള്‍ക്ക് തുടക്കം. ഗെയിംസിന്‍െറ മറ്റൊരു വേദിയായ ഷില്ളോങ്ങില്‍നിന്ന് 15 കി.മീറ്റര്‍ അകലെ നോര്‍ത് ഈസ്റ്റ്ഹില്‍ യൂനിവേഴ്സിറ്റി കാമ്പസിലെ സായി സെന്‍ററിലെ ബോക്സിങ് റിങ്ങിലായിരുന്നു ഇടി തുടങ്ങിയത്. ആതിഥേയരുടെ മുന്‍നിരതാരങ്ങളെല്ലാം ഗ്ളൗസണിയുന്നതിനാല്‍ കാണികള്‍ക്ക് ആവേശംകൂടി.
അതേസമയം, സൂപ്പര്‍ താരം മേരികോമിന് ആദ്യദിനം മത്സരമുണ്ടായിരുന്നില്ല. വനിതകളുടെ ഫൈ്ളവെയ്റ്റില്‍ ബംഗ്ളാദേശിന്‍െറ ഷമീന അക്തറിനെതിരെ ‘ബൈ’ കിട്ടിയ മേരി കോം സെമിയിലേക്ക് നേരിട്ടു കടന്നു. ശനിയാഴ്ച നടന്ന പുരുഷവിഭാഗം പ്രാഥമിക മത്സരങ്ങളില്‍ ഇന്ത്യയുടെ എല്‍. ദേവേന്ദ്രോ സിങ്, ശിവ ഥാപ്പ, വികാസ് കൃഷ്ണന്‍ എന്നിവര്‍ എതിരാളികളെ നിലംപരിശാക്കി ക്വാര്‍ട്ടര്‍ഫൈനലിലത്തെി. വനിതകളുടെ ലൈറ്റ്വെയ്റ്റില്‍ എല്‍. സരിതാ ദേവി ജയത്തോടെ ഏഷ്യന്‍ ഗെയിംസിനെ തുടര്‍ന്നുണ്ടായ വിലക്കിന് ശേഷം രാജ്യത്തിനായുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. ഗെയിംസ് അവസാനിക്കാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെ ഇന്ത്യന്‍ മുന്നേറ്റം തുടരുകയാണ്.
156 സ്വര്‍ണവും 85 വെള്ളിയും 27 വെങ്കലവുമടക്കം 268 മെഡലുകളാണ് ഇന്ത്യക്കുള്ളത്. രണ്ടാം സ്ഥാനത്ത് തുടരുന്ന ശ്രീലങ്കക്ക് 25 സ്വര്‍ണവും 55 വെള്ളിയും 83 വെങ്കലവുമടക്കം 163 മെഡലാണ് നേടാനായത്.
സമ്പൂര്‍ണ ജയം
ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ബോക്സിങ്ങില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം അനായാസം മുന്നേറി. പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റില്‍ ദേവേന്ദ്രോ സിങ്ങിന്‍െറ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. നേപ്പാളിന്‍െറ താഷി വാങ്ഡിക്കെതിരെയായിരുന്നു ദേവേന്ദ്രോയുടെ മികവ് കണ്ടത്. ദേവേന്ദ്രോയുടെ ഇടങ്കൈയന്‍ പഞ്ചുകള്‍ക്കുമുന്നില്‍ നേപ്പാളി താരത്തിന് തലപെരുത്തു. മൂന്നാം റൗണ്ടില്‍ താഷിയുടെ മൂക്കില്‍നിന്ന് ചോരയൊഴുകി. അസമുകാരനായ ശിവ ഥാപ്പക്ക് അയല്‍ക്കാരായ മേഘാലയയിലെ കാണികള്‍ ആവേശോജ്ജ്വല വരവേല്‍പാണ് നല്‍കിയത്. ശിവയുടെ ചിത്രം പതിച്ച ബാനറുകളുമായാണ് കാണികളത്തെിയത്. നേപ്പാളിന്‍െറ ശ്രേഷ്ട ദിനേശിനെയാണ് ശിവ ഥാപ്പ തോല്‍പിച്ചത്. ബംഗ്ളാദേശിന്‍െറ സാകി അക്തറിനെതിരെയായിരുന്നു സരിതയുടെ ജയം. ബംഗ്ളാദേശിന്‍െറ തന്നെ ജോണി ജുവല്‍ അഹ്മ്മദിനെയാണ് വികാസ് കൃഷ്ണന്‍ നിരപ്പാക്കിയത്. വൈകീട്ടത്തെിയ മേരികോം സ്റ്റേഡിയത്തില്‍ ഒരു മണിക്കൂറിലേറെ പരിശീലിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കാറില്‍കയറി സ്ഥലംവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.