റിയോ ഒളിമ്പിക്സ്: കൂടുതല്‍ താരങ്ങള്‍ക്ക് കായികമന്ത്രാലയത്തിന്‍െറ സഹായം
text_fields
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ താരങ്ങള്‍ക്ക് കായികമന്ത്രാലയം സാമ്പത്തികസഹായമേകും. ദേശീയ കായികവികസന ഫണ്ടില്‍നിന്നാണ് സാമ്പത്തികസഹായം. ബോക്സര്‍ വികാസ് കൃഷ്ണന്‍, സുമിത് സാങ്വാന്‍, വനിത ഡിസ്കസ് ത്രോ താരം സീമ പുനിയ, ഷൂട്ടര്‍ ചെയിന്‍ സിങ് തുടങ്ങിയവര്‍ക്കാണ് സഹായം.
2010 എഷ്യന്‍ ഗെയിംസില്‍ ബോക്സിങ് സ്വര്‍ണമെഡല്‍ ജേതാവായ വികാസിനനുവദിച്ച സാമ്പത്തിക പിന്തുണയും സ്വകാര്യ സൈക്കോളജിസ്റ്റ് ഡോ. രാജേഷ് കുമാറിന്‍െറ സേവനം റിയോ ഒളിമ്പിക്സ് വരെ തുടരും.
വികാസിന ്അനുവദിച്ച 45 ലക്ഷം രൂപയില്‍നിന്ന് ഡാ. രാജേഷിനുള്ള തുകയും വകയിരുത്തി. മറ്റൊരു ബോക്സര്‍ സാങ്വാ ന് 30 ലക്ഷം സഹായമേകും. സീമ പുനിയക്ക് പരിശീലനത്തിനും മറ്റുമായി 75 ലക്ഷം വകയിരുത്തി. സീമയുടെ വിദേശ പരിശീലനത്തിന് കോച്ചിന്‍െറകൂടെ ഭര്‍ത്താവ് അങ്കുഷ് പുനിയയുമുണ്ടാകും. ഷൂട്ടിങ് താരം ചെയിന്‍ സിങ്ങിന് 40 ലക്ഷമാണ് നല്‍കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.