ദേശീയ സ്കൂള്‍ ഗെയിംസ്: ആദ്യ നാല് സ്വർണം കേരളത്തിന്
text_fieldsകോഴിക്കോട്: 61 ാമത് ദേശീയ സ്കൂള്‍ കായികമേളക്ക് കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമായി. മീറ്റിലെ ആദ്യ നാലിനങ്ങളിലും സ്വര്‍ണം കേരളത്തിന്.
സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനലോടെയാണ് കായികമേളക്ക് തുടക്കമായത്. മത്സരത്തിൽ ഒന്നാമതെത്തിയ കോതമംഗലം മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജാണ് കേരളത്തിെൻറ സ്വർണ വേട്ടക്ക് തുടക്കമിട്ടത്. ഇതേ ഇനത്തില്‍ കേരളത്തിെൻറ ഷെറിന്‍ ജോസിനാണ് വെള്ളി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മേഴ്‍സിക്കുട്ടന്‍ അക്കാദമിയിലെ അലീഷ പി.ആര്‍ സ്വര്‍ണം നേടി. ഇടുക്കി കാല്‍വരിമൗണ്ടിലെ സാന്ദ്ര എസ് നായര്‍ക്കാണ് ഈ ഇനത്തില്‍ വെള്ളി.
ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് പറളി സ്കൂളിലെ അജിത് പി.എൻ സ്വർണം നേടി. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ സ്വർണവും വെള്ളിയും കേരള താരങ്ങൾ സ്വന്തമാക്കി.മാർ ബേസിൽ സ്കൂളിലെ അനുമോൾ തമ്പിയും കല്ലടി സ്കൂളിലെ കെ. ആർ ആതിരയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്.
തുടര്‍ച്ചയായ 19 ാം കിരീടമാണ് കേരളത്തിെൻറ ലക്ഷ്യം. റാഞ്ചിയിൽ കഴിഞ്ഞ തവണ 36 സ്വർണം നേടിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. 2009 ൽ കൊച്ചിയിൽ നേടിയ 47 സ്വർണത്തിെൻറ റെക്കോഡ് മറികടക്കുക്കാനാണ് കേരള സംഘം ലക്ഷ്യമിടുന്നത്. ആകെയുള്ള 95 ഇനങ്ങളിൽ 74 ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് നാലിന് നടക്കും. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം നിർവഹിക്കേണ്ടത്. വെള്ളിയാഴ്ചത്തെ പൊതുപരിപാടികൾ റദ്ദാക്കിയതിനാൽ അദ്ദേഹം എത്തില്ല. പകരം ഉദ്ഘാടകനെ നിശ്ചയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.