ദേശീയ സ്കൂൾ മീറ്റ്: ആദ്യ ദിനം കേരളത്തിന് നാലു സ്വര്‍ണം
text_fieldsകോഴിക്കോട്: ദീര്‍ഘദൂരം തങ്ങള്‍ക്കൊപ്പമോടാന്‍ ആരുമില്ലെന്ന് തെളിയിച്ച കേരളം 61ാമത് ദേശീയ സ്കൂള്‍ മീറ്റിന്‍െറ ആദ്യ ദിനം അവിസ്മരണീയമാക്കി. തണുത്ത പ്രഭാതത്തില്‍ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ കോടമാറുംമുമ്പേ ട്രാക്കിലിറങ്ങിയ ദീര്‍ഘദൂര ഓട്ടക്കാര്‍ വെള്ളിയാഴ്ച രാവിലെ നടന്ന നാലിനങ്ങളില്‍ നാലിലും സ്വര്‍ണമണിഞ്ഞപ്പോള്‍ മൂന്നിനങ്ങളില്‍ ഒപ്പമോടിയ സ്വന്തം കൂട്ടുകാര്‍ വെള്ളിയും നേടി. വേഗമേറിയ ട്രാക്കില്‍ ഒന്നര മാസം മുമ്പ് സംസ്ഥാന സ്കൂള്‍ മീറ്റില്‍ ഇരട്ടറെക്കോഡ് ഭേദിച്ച മാര്‍ ബേസിലിന്‍െറ അനുമോള്‍ തമ്പി സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോഡും തിരുത്തി നേട്ടത്തിന് തിളക്കമേകി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളിയുടെ പി.എന്‍. അജിത് ഒന്നാമത് ഓടിയത്തെി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മാര്‍ ബേസിലിന്‍െറതന്നെ ബിബിന്‍ ജോര്‍ജ് സ്വര്‍ണത്തിലേക്ക് ഓടിക്കയറിയപ്പോള്‍ പെണ്‍കുട്ടികളില്‍ പി.ആര്‍. അലീഷ സ്വര്‍ണവര തൊട്ടു. ഈ ഇനങ്ങളില്‍ യഥാക്രമം ഷെറിന്‍ ജോസും സാന്ദ്ര എസ്. നായരും രണ്ടാമതത്തെി.
ട്രാക്കിലെ സ്ഥിരം എതിരാളിയായ കെ.ആര്‍. ആതിരയെ അകലെ നിര്‍ത്തി ഓടിക്കയറിയ അനുമോള്‍ തമ്പി ഒമ്പത് മിനിറ്റ് 47.19 സെക്കന്‍ഡില്‍ വിജയവരയിലെത്തിയപ്പോള്‍ 2008 ല്‍ ഉത്തര്‍പ്രദേശിന്‍െറ റിതു ദിനകര്‍ സ്ഥാപിച്ച 10.03 മിനിറ്റിന്‍െറ എട്ടു വര്‍ഷം പഴക്കമേറിയ റെക്കോഡ് വഴിമാറി. ആതിര 10 മിനിറ്റ് 13.28 സെക്കന്‍ഡില്‍ ഓട്ടം തീര്‍ത്തു. ഹിമാചലിന്‍െറ സീമക്കാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ബിബിന് സീനിയര്‍ വിഭാഗത്തിലും ഷെറിന്‍ ജോസൊഴിച്ച് കാര്യമായ എതിരാളികളുണ്ടായിരുന്നില്ല. ബിബിന്‍ തന്‍െറ ഏറ്റവും മികച്ച സമയം കുറിച്ച് 14 മിനിറ്റ് 57.95 സെക്കന്‍ഡില്‍ ഓടിത്തീര്‍ത്തപ്പോള്‍ ഷെറിന്‍ 14 മിനിറ്റ് 58.74 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. വിദ്യാഭാരതിയുടെ ധര്‍മേന്ദ്രകുമാര്‍ യാദവിനാണ് വെങ്കലം.
ഇഷ്ടവേദിയില്‍ ഉജ്ജ്വലമായ ഫോം തുടരുന്ന അനുമോള്‍ തമ്പി പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തി.
ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ റാഞ്ചിയില്‍ ബിബിന് പിന്നില്‍ വെള്ളി നേടിയ അജിത് എട്ടു മിനിറ്റ് 46.54 സെക്കന്‍ഡില്‍ ഓടിയത്തെിയാണ് ദേശീയ മീറ്റിലെ ആദ്യ സ്വര്‍ണം മാറോടുചേര്‍ത്തത്. യു.പിയുടെ കാര്‍ത്തിക് കുമാര്‍ വെള്ളിയും വിദ്യാഭാരതിയുടെ ശ്യാം വെങ്കലവും നേടി. സംസ്ഥാന മീറ്റിലെ തോല്‍വിക്ക് സാന്ദ്ര എസ്. നായരോട് കണക്കുതീര്‍ത്താണ് എറണാകുളം സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ പി.ആര്‍. അലീഷ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണം നേടിയത്. അലീഷ 17 മിനിറ്റ് 46.64 സെക്കന്‍ഡില്‍ 5000 മീറ്റര്‍ ഓടി തീര്‍ത്തപ്പോള്‍ സാന്ദ്ര 17 മിനിറ്റ് 57.25 സെക്കന്‍ഡില്‍ ഓടിയത്തെി. യു.പിയുടെ കെ.എം. ശുദ പാലിനാണ് വെങ്കലം.കേരളമില്ലാതിരുന്ന ജാവലിന്‍ത്രോയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പഞ്ചാബിന്‍െറ ഹര്‍ഷ്ദീപ് സിങ് 68.12 മീറ്റര്‍ എറിഞ്ഞാണ് നാട്ടുകാരനായ അഭിഷേക് സിങ് രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച 67.98 മീറ്ററിന്‍െറ റെക്കോഡ് തിരുത്തിയത്. ജൂനിയര്‍ വിഭാഗത്തില്‍ ഉത്തര്‍പ്രദേശിന്‍െറ രോഹിത് യാദവിനാണ് സ്വര്‍ണം.
രണ്ടാം ദിനമായ ശനിയാഴ്ചത്തെ ട്രാക്കിലെ ആകര്‍ഷണമായ 400 മീറ്ററില്‍ ഷഹര്‍ബാന സിദ്ദീഖ്, സ്നേഹ, ലിനറ്റ് ജോര്‍ജ്, കെ.എം. ശ്രീനാഥ് തുടങ്ങിയവര്‍ ഫൈനലിന് യോഗ്യത നേടി. സീനിയര്‍ 110 മീ. ഹര്‍ഡ്ല്‍സില്‍ സചിന്‍ ബിനു, ഓംകാര്‍നാഥ് എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.