പ്രതിഷേധം ഫലിച്ചു; ആറുപേര്‍ മത്സരിക്കും
text_fieldsകോഴിക്കോട്: ആര്‍ക്കുവേണ്ടിയാണ് സാര്‍ കോടികള്‍ ചെലവഴിച്ച് ഈ മീറ്റ് നടത്തുന്നത്. നമ്മുടെ കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെട്ടില്ളെങ്കില്‍ പിന്നെന്തിനാണ് ഇതൊക്കെ. ഒത്തിരി കുട്ടികള്‍കൂടി പങ്കെടുത്താല്‍ ആര്‍ക്ക് എന്താണ് നഷ്ടം? -61ാമത് ദേശീയ സ്കൂള്‍ കായികമേളയുടെ ആദ്യ ദിനം വി.ഐ.പി വേദിയിലത്തെിയ ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ രോഷത്തോടെ ചോദിക്കുമ്പോള്‍ കേരള സ്കൂള്‍ സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫിന് വ്യക്തമായ ഉത്തരമില്ലായിരുന്നു. ദേശീയ മീറ്റിന് ആതിഥ്യം വഹിക്കുമ്പോഴും യോഗ്യതാ മാര്‍ക്കിന്‍െറ പേരില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കുവേണ്ടി വാദിക്കുകയായിരുന്നു ഒളിമ്പ്യന്‍. കേരളത്തിന് പുറത്ത് നടക്കുന്ന മീറ്റുകള്‍ക്ക് മാനദണ്ഡം വെക്കുന്നത് അംഗീകരിക്കാം. എന്നാല്‍, അഞ്ചു പൈസ ചെലവില്ലാതെ കുട്ടികള്‍ക്ക് അവസരം ലഭിക്കുമായിരുന്നിട്ടും എന്തിനാണ് ഈ പിടിവാശി. കോടതി കയറിക്കോളൂ എന്ന സമീപനം ശരിയല്ല. കേരളത്തില്‍ ജില്ലാതലത്തില്‍ പങ്കെടുക്കാന്‍പോലും യോഗ്യതയില്ലാത്തവര്‍ മറ്റിടങ്ങളില്‍നിന്ന് നൂറുകണക്കിനത്തെുമ്പോള്‍ അനാവശ്യ വാശി നമുക്ക് നാണക്കേടാണ്.
സംസ്ഥാന മീറ്റില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയിട്ടും സെക്കന്‍ഡിന്‍െറ ദശാംശങ്ങളുടെ വ്യത്യാസത്തിന് ടീമില്‍ പരിഗണിക്കാതിരുന്ന തന്‍െറ ശിഷ്യ ഗൗരി നന്ദനക്ക് ശനിയാഴ്ച ട്രാക്കിലിറങ്ങാനായില്ളെങ്കില്‍ പരസ്യമായി പ്രതിഷേധിക്കുമെന്ന മുന്നറിയിപ്പോടെ മേഴ്സിക്കുട്ടന്‍ തുടര്‍ന്നു. മേഴ്സിക്കുട്ടനൊപ്പം സ്വന്തം തട്ടകത്തില്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കണമെന്നായിരുന്നു പി.ടി. ഉഷയുടെയും ഷൈനി വില്‍സന്‍െറയുമൊക്കെ വാദം. ഒടുവില്‍ കേരളത്തിന്‍െറ അധികൃതര്‍ക്ക് ഭാഗികമായി സമ്മതിക്കേണ്ടിവന്നു. ടീമില്‍ മറ്റിനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ആറു പേര്‍ക്ക് ഏഴിനങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. കോടതി കയറിയ അമലിനും ഗൗരി നന്ദനക്കും അലന്‍ ചെറിയാന്‍ ചാര്‍ളിക്കും പുറമെ പി.ഡി. അഞ്ജലി, ഷോട്ട് പുട്ടില്‍ പി.എ. അതുല്യ, വാരിസ് ബോഗിയാന്‍, ആല്‍ബിന്‍ ബാബു, സി. ചിത്ര, സി. ചാന്ദ്നി, ഡൈബി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്.
യോഗ്യതാ മാനദണ്ഡങ്ങള്‍ മാറ്റാനാവില്ളെന്നും എന്‍ട്രി നല്‍കാനുള്ള സമയം 24ന് അവസാനിച്ചിരിക്കെ ഇനി ഒട്ടും സാധ്യതയില്ളെന്നും പറഞ്ഞ് മുഖംതിരിച്ചവര്‍ക്ക് പ്രതിഷേധം ശക്തമാവുമെന്ന് കണ്ടാണ് തീരുമാനം തിരുത്തേണ്ടിവന്നത്. ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ പുതിയ എന്‍ട്രി സമ്മതിച്ചാല്‍ മാത്രമേ ഇനി രക്ഷയുള്ളൂ എന്ന നിലപാട് തിരുത്താന്‍ മേഴ്സിയും മറ്റു പരിശീലകരും വെള്ളിയാഴ്ച വൈകീട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയക്ക് മുന്നിലുമത്തെിയിരുന്നു. തുടര്‍ന്നാണ് പുതിയ തീരുമാനം. പറളിയുടെ അമല്‍ രാഘവ് കോടതി കയറി ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററിന് അനുമതി വാങ്ങിയിരുന്നു. പിന്നാലെ മേഴ്സി പരിശീലിപ്പിക്കുന്ന നന്ദനയുടെയും സബ് ജൂനിയറില്‍ മത്സരിച്ച അലന്‍ ചെറിയാന്‍ ചാര്‍ളിയുടെയും മാതാപിതാക്കളും ഹൈകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.