കേരളം കണ്ണുവെക്കുന്നവര്‍
text_fieldsസംസ്ഥാന സ്കൂള്‍ കായികമേളയുടെ ആരവമൊഴിയും മുമ്പ് കോഴിക്കോട് വീണ്ടും ആതിഥേയത്വം വഹിക്കുന്ന 61ാമത് ദേശീയ സ്കൂള്‍ മീറ്റില്‍ പുതുവര്‍ഷത്തിന്‍െറ പ്രതീക്ഷകളോടെയാണ് കേരളം ട്രാക്കിലിറങ്ങുക. ഉയരങ്ങളിലേക്ക് കുതിച്ചുയരാന്‍ ചിറകുകള്‍ മിനുക്കിയ നിരവധി കൊച്ചുതാരങ്ങള്‍ കോഴിക്കോടിന്‍െറ മണ്ണില്‍ വരവറിയിച്ചിരുന്നു. അപ്രമാദിത്വം അരക്കിട്ടുറപ്പിക്കാനും ദേശീയ സ്കൂള്‍ കായികമേളയില്‍ കിരീടം നേടാനും അവര്‍ വീണ്ടും സ്പൈക്ക് മുറുക്കുകയാണ്.
ആല്‍ഫി ലൂക്കോസ്
ജംപിങ് പിറ്റില്‍ വിസ്മയമായിരുന്നു ആല്‍ഫി ലൂക്കോസ്. ട്രിപ്ള്‍ജംപിലും ലോങ്ജംപിലും പുതിയ ഉയരങ്ങള്‍ കണ്ടത്തെി. ഒരു ലോങ്ജംപറിനു വേണ്ട എല്ലാ ശാരീരിക ഗുണങ്ങളും ഒത്തിണങ്ങിയ താരമാണ് ആല്‍ഫി. ഉയരക്കാരിയായ ആല്‍ഫിക്ക് ലോങ്ജംപിലും റെക്കോഡുകള്‍ തിരുത്താനാകും. സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ട്രിപ്ള്‍ ജംപില്‍ 12.25 മീറ്റര്‍ താണ്ടിയാണ് ആല്‍ഫി സ്വര്‍ണമണിഞ്ഞത്. എം.എ. പ്രജുഷ, എന്‍.വി. ഷീന, വി. നീന, സിറാജുദ്ദീന്‍, അബ്ദുല്ല അബൂബക്കര്‍ എന്നിവരെ ഉയരങ്ങളിലേക്ക് പറത്തിവിട്ട തിരുവനന്തപുരം സായിയിലെ എം.എ. ജോര്‍ജിന്‍െറ കണ്ടത്തെലാണ് ആല്‍ഫി.
ലിസ്ബത്ത് കരോലിന്‍
ലോങ്ജംപില്‍ പ്രതീക്ഷയുണര്‍ത്തുന്ന മറ്റൊരു താരമാണ് ലിസ്ബത്ത് കരോലിന്‍. ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞ ലിസ്ബത്തിന് ദേശീയതലത്തില്‍ കഠിന പരിശീലനം ആവശ്യമാണെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാവുന്ന താരമാണ് ലിസ്ബത്ത്.
ജിയോ ജോസ്
സീനിയര്‍ വിഭാഗം ഹൈജംപില്‍ മത്സരിച്ച ജിയോ ജോസ് മറ്റൊരു താരം. ഉയരമാണ് ജിയോയെ മറ്റു താരങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. രണ്ടു മീറ്ററിന് മുകളില്‍ ഉയരമുള്ള ജിയോ നന്നായി പരിശ്രമിച്ചാല്‍ ഈസിയായി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനാകും. കേരളത്തില്‍നിന്ന് ശ്രീനിത് മോഹനു ശേഷം ഹൈജംപ് പിറ്റില്‍ റെക്കോഡുകള്‍ കുറിക്കാനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ് ജിയോ.
മരിയ ജെയ്സണ്‍
പോള്‍വാള്‍ട്ടില്‍ കേരളത്തിന്‍െറ ഇസിന്‍ബയേവയാകാനൊരുങ്ങുകയാണ് മരിയ ജെയ്സണ്‍. കോഴിക്കോട് നടന്ന മീറ്റില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ സ്വര്‍ണമാണ് മരിയ ഷോകേസിലത്തെിച്ചത്. ഇത്തവണ സ്വന്തം റെക്കോഡ് തിരുത്തിയില്ളെങ്കിലും 3.42 മീറ്റര്‍ ഉയരം താണ്ടി മീറ്റ് റെക്കോഡ് കുറിച്ചു. ദേശീയ ജൂനിയര്‍ മീറ്റില്‍ 3.70 മീറ്റര്‍ ഉയരം ചാടി മരിയ അദ്ഭുതം സൃഷ്ടിച്ചിരുന്നു.
അബിത മേരി മാനുവല്‍
മധ്യദൂര ഓട്ടത്തില്‍ ഉഷയുടെ മറ്റൊരു ശിഷ്യയും ഭാവിവാഗ്ദാനമാണ്. 800 മീറ്ററായിരുന്നു അബിതയുടെ പ്രധാന ഇനമെങ്കിലും ഇത്തവണ ഉഷ പരീക്ഷിച്ചത് 1500ലായിരുന്നു. ഗുരുവിന്‍െറ പ്രതീക്ഷ തെറ്റിക്കാതിരുന്ന അബിത ബബിതയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് സ്വര്‍ണവും മീറ്റ് റെക്കോഡും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.