പോളില്‍ മെഡലുകള്‍ ‘മാറി’പ്പറന്നു
text_fields
കോഴിക്കോട്: മെഡലുകള്‍ പരസ്പരം മാറിയെങ്കിലും കേരളത്തിന് ഉറച്ച ഒരോ സ്വര്‍ണവും വെള്ളിയും സമ്മാനിച്ചാണ് ദിവ്യ മോഹനും നിവ്യ ആന്‍റണിയും മൈതാനം വിട്ടത്. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ദിവ്യ മോഹനാണ് ദേശീയ മീറ്റിനൊപ്പത്തെിയ പ്രകടനവുമായി സ്വര്‍ണമണിഞ്ഞത്. സംസ്ഥാന മീറ്റില്‍ നിവ്യ ആന്‍റണിക്കൊപ്പമായിരുന്നു സ്വര്‍ണമെങ്കില്‍ ഇവിടെ നിവ്യക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സംസ്ഥാന മീറ്റിലെ വെള്ളി നേട്ടം റെക്കോഡിന്‍െറ വാതില്‍ക്കലത്തെിച്ച് സ്വര്‍ണമാക്കാനായതിന്‍െറ സന്തോഷത്തിലാണ് കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ ദിവ്യ മോഹന്‍. 2013ല്‍ മരിയ ജെയ്സന്‍ കുറിച്ച 3.20 മീറ്ററിന്‍െറ ദേശീയ റെക്കോഡിനൊപ്പമാണ് ദിവ്യ മോഹനത്തെിയത്. ഇക്കഴിഞ്ഞ സംസ്ഥാന മീറ്റല്‍ 3.30 മീറ്റര്‍ ചാടി മീറ്റ് റെക്കോഡിട്ട പാല ജംപ്സ് അക്കാദമിയുടെ താരവും പാലക്കാട് കല്ലടി എച്ച്.എസിലെ വിദ്യാര്‍ഥിയുമായ നിവ്യക്ക് 3.10 മീറ്റര്‍ മാത്രമാണ് ചാടാനായത്. കഴിഞ്ഞവര്‍ഷത്തെ ദേശീയ സ്കൂള്‍ മീറ്റില്‍ 3.21 മീറ്റര്‍ ചാടി ദേശീയ റെക്കോഡ് നിവ്യ മറികടന്നിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാല്‍ അതിതുവരെ ദേശീയ റെക്കോഡായി രേഖപ്പെടുത്തിയിട്ടില്ല. അതേവര്‍ഷം ദേശീയ മീറ്റില്‍ നിവ്യ സ്വര്‍ണം നേടിയപ്പോള്‍ ദിവ്യക്കായിരുന്നു വെള്ളി. സംസ്ഥാനത്ത് 3.30 മീറ്റര്‍ ചാടിയ നിവ്യ നിഷ്പ്രയാസം 3.20 മീറ്ററിന്‍െറ ദേശീയ റെക്കോഡ് മറികടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എന്താണ് സംഭവിച്ചതെന്നറിയില്ളെന്നും മോശം ദിവസമായിപോയെന്നുമാണ് നിവ്യ മത്സരശേഷം പ്രതികരിച്ചത്. സംസ്ഥാന മീറ്റിലും കഴിഞ്ഞവര്‍ഷത്തെ ദേശീയ മീറ്റിലും വെള്ളികൊണ്ട് ആശ്വസിക്കേണ്ടിവന്ന ദിവ്യമോഹനന് ഇരട്ടിമധുരമായി റെക്കോഡിനൊപ്പമുള്ള പ്രകടനത്തോടെയുള്ള സ്വര്‍ണനേട്ടം. ഇടുക്കി കട്ടപ്പന നെടുപ്പിള്ളിയില്‍ മോഹന്‍ദാസിന്‍െറയും ബിന്ദു മോഹന്‍െറയും മകളായ ദിവ്യ മാര്‍ബേസില്‍ സ്കൂളിലെ ചാള്‍സിനുകീഴിലാണ് പരിശീലിക്കുന്നത്. കണ്ണൂര്‍ കൂത്തുപറമ്പ് എടക്കുടിയില്‍ എ.സി. ആന്‍റണിയുടെയും റെജിയുടെയും മകളാണ് നിവ്യ ആന്‍റണി. പാലാ ജംപ്സ് അക്കാദമിയിലെ സതീശ് കുമാറാണ് നിവ്യയുടെ പരിശീലകന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.