കായികമേള ടെക്നിക്കലി പെര്‍ഫെക്ട്
text_fieldsകോഴിക്കോട്: അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സാങ്കേതികവിദ്യകളുമായി ഹിറ്റാവുകയാണ് കോഴിക്കോട് നടക്കുന്ന ദേശീയ സ്കൂള്‍ കായികമേള. ട്രാക്കിനങ്ങളില്‍ കാറ്റിന്‍െറ ദിശയറിയാന്‍ വിന്‍ഡ് ഗേജ്, ഫൗള്‍ സ്റ്റാര്‍ട്ട് ഇന്‍ഡിക്കേറ്റര്‍ എന്നിവ കഴിഞ്ഞദിവസം പരീക്ഷിച്ചു. ശനിയാഴ്ച നടന്ന 400 മീറ്റര്‍ ഫൈനല്‍ മത്സരത്തില്‍ താരമായത് ഫൗള്‍ സ്റ്റാര്‍ട്ടറാണ്. അത്യാധുനിക ഫോട്ടോഫിനിഷ് സംവിധാനം, ജംപ്, ത്രോ ഇനങ്ങളില്‍ ദൂരമളക്കാന്‍ ഇലക്ട്രോണിക് ഡിസ്റ്റന്‍സ് മെഷറിങ്, ഓട്ടോമാറ്റിക് ഫൗള്‍ സ്റ്റാര്‍ട്ട് ഇന്‍ഡിക്കേറ്ററും വിന്‍ഡ് ഗേജുമാണ് ട്രാക്കിനങ്ങളിലെ ഇത്തവണത്തെ പ്രത്യേകത.
ഫൗള്‍ സ്റ്റാര്‍ട്ട് ഡിറ്റക്ടര്‍ ഓണ്‍ യുവര്‍ മാര്‍ക്കിനും സെറ്റിനും ഇടയില്‍ 0.146 സെക്കന്‍ഡിനുമുമ്പ് സ്റ്റാര്‍ട്ട് ചെയ്യുന്നവരെ കണ്ടുപിടിക്കും. ഏതുതാരമാണോ ഫൗളായത് അവരുടെ സ്റ്റാര്‍ട്ടിങ് ബ്ളോക്കില്‍നിന്ന് ഉടനെ ബീപ് ശബ്ദം ഉയരും. മത്സരാര്‍ഥികള്‍ക്ക് കാറ്റിന്‍െറ ആനുകൂല്യം നിരീക്ഷിക്കാനാണ് പ്രധാനമായും വിന്‍ഡ് ഗേജ് ഉപയോഗിക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്നുമാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. ജംപ്, ത്രോ ഇനങ്ങളില്‍ മീറ്റര്‍ പിടിച്ച് അളക്കുന്നതിന് പകരം ഇ.ഡി.എം ഉപകരണത്തിലൂടെ ദൂരമളക്കാനാകും. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ കായികവിഭാഗം മേധാവി പ്രഫ. ടി.ഐ. മനോജിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ട്രാക്കിലെ ടെക്നിക്കല്‍ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.