റെക്കോഡ് വാള്‍ട്ട് മരിയപ്പറവ
text_fieldsകോഴിക്കോട്: മരിയ ജെയ്സണ്‍ എന്ന കേരള ഇസിന്‍ബയേവ ഒരിക്കല്‍കൂടി ഉയരങ്ങളിലേക്ക് പറന്നപ്പോള്‍ ദേശീയ സ്കൂള്‍ കായികമേളയുടെ റെക്കോഡ് പുസ്തകത്തില്‍ സ്വന്തംപേര് അല്‍പംകൂടി കനത്തില്‍ എഴുതിച്ചേര്‍ത്തു. പോള്‍വാള്‍ട്ടില്‍ തുടര്‍ച്ചയായ അഞ്ചാം സ്വര്‍ണത്തിനൊപ്പം സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 2014ല്‍ ചാടിയ ഉയരം മറികടന്നാണ് മരിയയുടെ നേട്ടം. അന്ന് 3.40 മീറ്ററായിരുന്നെങ്കില്‍ ഞായറാഴ്ച 3.50ത്തിലത്തെി. ദേശീയ ജൂനിയര്‍ മീറ്റിലെ 3.70 മീറ്റര്‍ എന്ന ഏറ്റവുംമികച്ച വ്യക്തിഗത പ്രകടനം ആവര്‍ത്തിക്കാനായില്ളെങ്കിലും മരിയയെ മറികടക്കാന്‍ ആരുമില്ലായിരുന്നു.
ജൂനിയര്‍ വിഭാഗത്തിലെ റെക്കോഡിന്‍െറ ഉടമയും മറ്റാരുമില്ല. പാലാ സെന്‍റ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാര്‍ഥിനിയായ മരിയയുടെ അവസാന സ്കൂള്‍ മീറ്റാണിത്. പാല ജംപ്സ് അക്കാദമിയിലെ സതീഷ്കുമാറാണ് ഗുരു. ഒന്നര മാസം മുമ്പ് റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റിലെ 3.70 മീറ്ററിനൊപ്പമത്തെുകയായിരുന്നു മരിയയുടെ ലക്ഷ്യം. എന്നാല്‍, 3.60ലെ മൂന്നുശ്രമവും ഫൗളായതോടെ മത്സരം അവസാനിക്കുകയായിരുന്നു.
നേരിയ വെല്ലുവിളി ഉയര്‍ത്തി രംഗത്തുണ്ടായിരുന്ന പഞ്ചാബിന്‍െറ രേണു റാണി മൂന്നു മീറ്ററിലൊതുങ്ങി. സംസ്ഥാന മീറ്റില്‍ 3.42 ആണ് മരിയ ചാടിയത്. അന്ന് 3.20 വരെ ഒപ്പമുണ്ടായിരുന്ന രണ്ടാം സ്ഥാനക്കാരി തിരുവനനന്തപുരം സായിയിലെ അഞ്ജലി ഫ്രാന്‍സിസ് 2.90 മീറ്റര്‍ മാത്രം മറികടന്ന് വെങ്കലത്തിലേക്ക് മാറി. പാല ഏഴാച്ചേരി കരിഞ്ഞോഴക്കല്‍ ജെയ്സണ്‍-നെയ്സി ദമ്പതികളുടെ മകളാണ് മരിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.