കുതിപ്പിനിടയിലും ശ്രദ്ധവേണം
text_fields
100 മീറ്ററിലെ നിരാശ ഒഴിച്ചുനിര്‍ത്തിയാല്‍ ദേശീയ സ്കൂള്‍ മീറ്റിന്‍െറ മൂന്നാം ദിനം കേരളത്തിന്‍െറ പ്രകടനം ഉജ്ജ്വലമായിരുന്നു. രാവിലെ പോള്‍വാള്‍ട്ടില്‍ മരിയ ജെയ്സണും ഹൈജംപില്‍ കെ.എസ്. അനന്തുവും ഒന്നാന്തരം പ്രകടനം പുറത്തെടുത്തപ്പോള്‍ വൈകീട്ട് 1500 മീറ്ററില്‍ അനുമോള്‍ തമ്പിയും അബിത മേരി മാനുവലും സി. ബബിതയും നാളെയിലേക്ക് പ്രതീക്ഷ നല്‍കിയാണ് ഓടിയത്. മരിയ ഇഷ്ട ഇനത്തില്‍ തന്‍െറ മികവ് പൂര്‍ണമായും പുറത്തെടുത്തില്ളെങ്കിലും ഒന്നാന്തരമായാണ് ഉയരങ്ങള്‍ മറികടന്നത്. അനന്തു ശ്രീനിതിന്‍െറ മികച്ച പിന്‍ഗാമിയാണ്. ഇരട്ട റെക്കോഡിലേക്ക് കുതിച്ച അനുമോളും സീനിയര്‍ വിഭാഗത്തില്‍ നല്ല മത്സരം കാഴ്ചവെച്ച അബിതയും ബബിതയും കുറിച്ച സമയം ശ്രദ്ധേയമാണ്. 1500 മീറ്ററില്‍ കേരളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയപ്പോള്‍ 100 മീറ്ററില്‍ കെ.എസ്. പ്രണവിന് മാത്രമാണ് വെള്ളി നേടാനായത്. പി.ഡി. അഞ്ജലിയുടെ വെങ്കല നേട്ടം സെലക്ഷന്‍ മാനദണ്ഡങ്ങള്‍ക്കെതിരായ ചൂണ്ടുപലകയാണ്. ആതിഥേയര്‍ക്ക് കൂടുതല്‍ പേരെ പങ്കെടുപ്പിക്കാമായിരുന്നിട്ടും അവ നിഷേധിക്കപ്പെട്ടതിലൂടെ കേരളത്തിന് നഷ്ടമായത് ഇങ്ങനെ ലഭിക്കുമായിരുന്ന ചില മെഡലുകളാണ്. ഒടുവില്‍ അവസരം കിട്ടിയ അമലയും ഗൗരി നന്ദനയും ഫൈനലിലത്തെിയതും ചെറിയ കാര്യമല്ല. 100 മീറ്ററില്‍ കേരളം പിറകോട്ടു പോകുന്നത് അധികൃതരെ ഇരുത്തിച്ചിന്തിപ്പിക്കണം. കുട്ടികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കി വളര്‍ത്തിക്കൊണ്ടുവരണം.
ട്രാക്കിനു പുറത്ത് കേരളത്തിന്‍െറ കുട്ടികള്‍ കൂടുതല്‍ മികവ് കാട്ടുന്നതും സന്തോഷകരമാണ്. ലോങ്ജംപില്‍ രുഗ്മ ഉദയനും ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കെ.ജി. ജെസനും 1500 മീറ്ററില്‍ ബിബിന്‍ ജോര്‍ജും അജിതും അഭിനന്ദനമര്‍ഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.