‘നല്ലനടപ്പ’ല്ലെങ്കില്‍ ശിക്ഷ വരുന്ന വഴി
text_fieldsചെറിയ അശ്രദ്ധപോലും ഫൗളിലേക്ക് വഴുതി വീഴുന്ന കായിക ഇനമാണ് നടത്തം. ചില സമയങ്ങളില്‍ ഏറ്റവും മുന്നിലുള്ള താരം പോലും ഫൗളിന്‍െറ പേരില്‍ അയോഗ്യയാക്കപ്പെടും. പലപ്പോഴും പ്രതീക്ഷി ച്ചത്തെുന്ന താരങ്ങള്‍ കണ്ണീരോടെയാണ് ട്രാക്കില്‍നിന്ന് വിടവാങ്ങുക. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ആശാ സോമന്‍ അവസാന ലാപ്പിലാണ് ഫൗളിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടത്.
റണ്ണിങ് ഫൗള്‍
നടത്തം ഓട്ടത്തിലേക്ക് വഴിമാറുന്നതോടെ റഫറിമാര്‍ താക്കീത് ചെയ്യും. മിക്ക താരങ്ങളും കുടുങ്ങുന്നത് റണ്ണിങ് ഫൗളിലാണ്.
ഫ്ളോട്ടിങ് ഫൗള്‍
കാല്‍പാദം ശരിക്ക് നിലത്ത് പതിയാതിരുന്നാല്‍ ഫ്ളോട്ടിങ് ഫൗള്‍. ഇടുപ്പിന് താഴെയായിരിക്കണം കണങ്കൈ ചലനം.
നീ ബെന്‍റ് ഫൗള്‍
കാല്‍മുട്ട് നിവര്‍ന്ന് നില്‍ക്കണമെന്നാണ് മറ്റൊരുനിയമം. ഇത് തെറ്റിച്ചാല്‍ നീ ബെന്‍റ് ഫൗള്‍. മുന്നോട്ട് വെക്കുന്ന കാല്‍മുട്ട് ഒരിക്കലും വളയരുത്.
കരുതിക്കൂട്ടി ചെയ്യുന്ന ഫൗളെന്ന് തോന്നിച്ചാല്‍ ഒറ്റയടിക്ക് റെഡ്കാര്‍ഡ് നല്‍കാമെന്നും നിയമമുണ്ട്. ഒരു ചീഫ് റഫറിയും നാലോ അതിലധികമോ അസിസ്റ്റന്‍റ് റഫറിമാരുമാണ് വിധികര്‍ത്താക്കള്‍. നിശ്ചിത മീറ്റര്‍ അകലത്തിലാണ് ഇവര്‍ നില്‍ക്കുക. അയോഗ്യത കല്‍പിക്കാനുള്ള അധികാരം ചീഫ് റഫറിയില്‍ നിക്ഷിപ്തമാണ്. ഫിനിഷിങ് ലൈനിലത്തെുന്ന സമയത്തെ ഫൗളും ചീഫാണ് നോക്കുക. ഓരോ മത്സരാര്‍ഥിയുടെയും ഒരു ഫൗള്‍ മാത്രം വിധിക്കാനേ ഒരു അസിസ്റ്റന്‍റ് റഫറിക്ക് അധികാരമുള്ളൂ. ഇതേതാരം തന്‍െറ പരിധിയില്‍വെച്ച് വീണ്ടും ഫൗള്‍ ചെയ്താല്‍ തൊട്ടടുത്ത അസിസ്റ്റന്‍റ് റഫറിയുടെ ശ്രദ്ധയില്‍പെടുത്തണം. ഫൗള്‍ അപ്പപ്പോള്‍ മത്സരാര്‍ഥികളെ അറിയിക്കണം. കൊടി ഉയര്‍ത്തുന്നതോടെ ഫൗളെന്ന് ഉറക്കെപ്പറയുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.