കെ.ടി ഇർഫാന് ഒളിമ്പിക് യോഗ്യതയില്ല
text_fieldsന്യൂഡല്‍ഹി: കേരളത്തിന്‍െറ ഒളിമ്പിക്സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി കെ.ടി. ഇര്‍ഫാന്‍ റിയോ ഒളിമ്പിക്സ് ടീമിന് പുറത്ത്. നേരത്തെ ദേശീയ നടത്ത ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്സ് യോഗ്യത മറികടന്നിരുന്നെങ്കിലും നാലാമതായതാണ് ഇര്‍ഫാന് തിരിച്ചടിയായത്. ഫെബ്രുവരിയില്‍ ജയ്പൂരില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്കായ ഒരു മണിക്കൂര്‍ 24 മിനിറ്റ് മറികടന്നെങ്കിലും നാലാമതായാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഒരു മണിക്കൂറും 22 മിനിറ്റും 14 സെക്കന്‍ഡും കൊണ്ട് 20 കിലോമീറ്റര്‍ ദൂരം നടന്നത്തെിയായിരുന്നു ഇര്‍ഫാന്‍ യോഗ്യത മാര്‍ക്ക് പിന്നിട്ടത്.
ഒളിമ്പിക്സ് ടീമിലുള്‍പ്പെടുമെന്നു കരുതിയിരുന്നെങ്കിലും മികച്ച മൂന്നുപേരെ റിയോയിലേക്ക് അയച്ചാല്‍ മതിയെന്നു തീരുമാനിച്ചതോടെ ഇര്‍ഫാന്‍ പുറത്താവുകയായിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ഒരു മണിക്കൂറും 20 മിനിറ്റും 21 സെക്കന്‍ഡും കൊണ്ട് 20 കിലോമീറ്റര്‍ മറികടന്ന ഇര്‍ഫാന്‍െറ പേരിലാണ് ഇപ്പോഴും ദേശീയ റെക്കോഡ്.
കാല്‍മുട്ടിനേറ്റ പരിക്കാണ് ഇര്‍ഫാന് വിനയായി തീര്‍ന്നത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനുശേഷം കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഒന്നരവര്‍ഷക്കാലം ഇര്‍ഫാന്‍ മത്സരത്തിനിറങ്ങിയില്ല. ചികിത്സക്കുശേഷം ആദ്യമായി ജയ്പൂരില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഇര്‍ഫാന്‍ മത്സരത്തിനിറങ്ങിയത്. ഇതിനുശേഷം മറ്റൊരു അവസരം കൂടി ഇര്‍ഫാനുണ്ടായിരുന്നെങ്കിലും പരിക്കു കാരണം മത്സരത്തിന് ഇറങ്ങാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. മലപ്പുറം ജില്ലയിലെ കീഴുപറമ്പ് സ്വദേശിയാണ് കെ.ടി. ഇര്‍ഫാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.