Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightറിയോ കടക്കുമോ റഷ്യ

റിയോ കടക്കുമോ റഷ്യ

text_fields
bookmark_border
റിയോ കടക്കുമോ റഷ്യ
cancel

വിയന്ന:  ലോക കായിക മാമാങ്കത്തിന് ദിവസങ്ങൾ മാത്രം ശേഷി​ക്കെ റഷ്യയുടെ ഒളിമ്പിക്സ്​ പങ്കാളിത്തത്തി​െൻറ കാര്യത്തിൽ രാജ്യാന്തര ഒളിമ്പിക്സ്​ സമിതിയുടെ തീരുമാനം ഇന്നറിയാം. കഴിഞ്ഞ ദിവസം ലോക കായിക തര്‍ക്ക പരിഹാര കോടതി റഷ്യയിലെ അത്​ലറ്റിക്കുകളെ വിലക്കിയിരുന്നു. റഷ്യയെ റിയോയിലെത്തിക്കാൻ പ്രസിഡന്റ് പുടിനും   സോവിയറ്റ് യൂനിയന്‍ നേതാവായ മിഹയില്‍ ഗൊര്‍ബച്ചേവും നേരിട്ട്​ ഇടപെട്ടിട്ടുണ്ടെന്നാണ്​ റി​​​​​പ്പോർട്ട്​. 

ഉത്തേജക മരുന്ന് വിവാദത്തില്‍പെട്ട റഷ്യയെ നേരത്തെ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷനും വിലക്കിയിരുന്നു. തുടര്‍ന്ന് 68 റഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് അത്​ലറ്റുകള്‍ രാജ്യാന്തര ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. രാജ്യാന്തര ഒളിമ്പിക്സ്​ സമിതിയുടെ തീരുമാനവും റഷ്യക്ക്​ എതിരായാൽ  പോള്‍വാള്‍ട്ട് താരം യെലേന ഇസിന്‍ബയേവയടക്കമുള്ള നിരവധി ഒളിമ്പിക്സ്​ താരങ്ങൾ ഇത്തവണത്തെ മൽസരത്തിനുണ്ടാവില്ല. ഒളിമ്പിക്സ്​ പതാകക്ക്​ കീഴില്‍ സ്വതന്ത്ര അത്‌ലറ്റുകളായി മല്‍സരിക്കുക എന്നതാണ് ഇവര്‍ക്കു മുന്നിലുള്ള ഏക വഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rio olympics
Next Story