ഷോട്ട്പുട്ട് താരം ഇന്ദർജിത് സിങും ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു
text_fieldsന്യൂഡൽഹി: ഗുസ്തി താരം നർസിങ് യാദവിനു പിന്നാലെ ഇന്ത്യൻ ഷോട്ട്പുട്ട് താരം ഇന്ദർജിത് സിങും ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു.
നിരോധിച്ച മരുന്നുകളിൽ ഉൾപെട്ട സ്റ്റിറോയ്ഡ് താരം ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തി.
28കാരനായ ഇന്ദർജീത് സിങ്ങിന്റെ പരിശോധന ജൂൺ 22 നാണ് നടന്നത്. തന്റെ 'ബി' സാമ്പിൾ പരിശോധിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ നടത്തണമെന്ന് നാഡ ഇന്ദർജീത് സിങ്ങിനോട് ആവശ്യപ്പെട്ടു. 'ബി' സാമ്പിൾ പരിശോധനയിലും പരാജയപ്പെട്ടാൽ ഇന്ദർജിത് സിങ്ങിന് റിയോ ഒളിമ്പിക്സ് നഷ്ടമാകും. കൂടാതെ വാഡ നിയമപ്രകാരം നാലു വർഷത്തേക്ക് വിലക്കും അദ്ദേഹം നേരിടേണ്ടി വരും. തനിക്കെതിരായ ഗൂഢാലോചനയാണ് ഇതെന്ന് ഇന്ദർജിത് സിങ് പ്രതികരിച്ചു. 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ അത്ലറ്റാണ് ഇന്ദർജിത് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.