ചതിച്ചത് ജൂനിയര്‍ താരങ്ങള്‍
text_fieldsന്യൂഡല്‍ഹി: ഭക്ഷണത്തില്‍ ഉത്തേജകമരുന്ന് ചേര്‍ത്ത് ചതിച്ചത് സോനിപ്പത്തിലെ സായ് കേന്ദ്രത്തിലുള്ള രണ്ട് ജൂനിയര്‍ താരങ്ങളെന്ന് നര്‍സിങ് യാദവിന്‍െറ പരാതി. 75 കിലോ വിഭാഗം ദേശീയ താരമായ ജിതേഷ്, സുമിത് എന്നീ ജൂനിയര്‍ താരങ്ങള്‍ക്കെതിരെയാണ് നര്‍സിങ് ഹരിയാനയിലെ സോനിപ്പത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യക്കുവേണ്ടി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത താരമാണ് 17കാരനായ ജിതേഷ്. ന്യൂഡല്‍ഹി ചത്രസാല്‍ സ്റ്റേഡിയത്തിലാണ് ഇയാള്‍ പരിശീലിക്കുന്നത്. ഒളിമ്പിക്സ് ടീം പ്രഖ്യാപനത്തിന് മുമ്പ് നര്‍സിങ്ങിനെതിരെ രംഗത്തുവന്ന സുശീല്‍ കുമാറിന്‍െറ കോച്ച് സത്പാലിനു കീഴിലാണ് പരിശീലിക്കുന്നത്. സുശീലിന്‍െറ പരിശീലനവും ഇവിടെ തന്നെ. കേസ് ഫയല്‍ ചെയ്തത് നല്ലകാര്യമെന്ന് പ്രതികരിച്ച സത്പാല്‍, കുറ്റവാളിയെ ശിക്ഷിക്കണമെന്നും പറഞ്ഞു. ‘ജിതേഷിനെ കണ്ടിട്ടുണ്ടാവും. പക്ഷേ, മുഖം ഓര്‍മയില്ല. ഇവിടെ 300ല്‍ ഏറെ പേര്‍ പരിശീലിക്കുന്നുണ്ട്’ -സത്പാല്‍ പറഞ്ഞു.
അതേസമയം, സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഒളിമ്പിക്സ് യോഗ്യതക്കായി മത്സരിച്ച സീനിയര്‍ താരത്തിന്‍െറ സഹോദരനാണ് ഇയാളെന്നും സൂചനയുണ്ട്. ജൂനിയര്‍ ലോകകപ്പ് സെലക്ഷന്‍ ട്രയല്‍സിന്‍െറ ഭാഗമായാണ് ഇയാള്‍ സോനിപ്പത്തിലെ സായ് ക്യാമ്പില്‍ പരിശീലനത്തിനത്തെിയത്.
നര്‍സിങ് യാദവിന്‍െറ റൂംമേറ്റുകളായ സന്ദീപ് യാദവും മറ്റു ഗുസ്തി താരങ്ങളും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഒളിമ്പിക്സ് താരത്തിനെതിരെ ശക്തമായ ഗൂഢാലോചന നടന്നുവെന്ന് ആരോപണമുയര്‍ന്നത്. ജൂനിയര്‍ താരങ്ങളെ ചോദ്യം ചെയ്താല്‍ ഗൂഢാലോചനക്കു പിന്നിലെ ശക്തികളെ കണ്ടത്തൊമെന്നാണ് നര്‍സിങ് അനുകൂലികളുടെ പ്രതീക്ഷ. സി.ബി.ഐ അന്വേഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് ഗുസ്തി ഫെഡറേഷനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.