'റൺ ഫോർ റിയോ' പ്രധാനമന്ത്രി ഫ്ലാഗ് ഒാഫ് ചെയ്തു- വിഡിയോ
text_fieldsന്യൂഡൽഹി: റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ 'റൺ ഫോർ റിയോ' പ്രധാനമന്ത്രി ഫ്ലാഗ് ഒാഫ് ചെയ്തു. ഡൽഹി ഇന്ത്യാ ഗേറ്റിനു സമീപം മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. എല്ലാ കളിക്കാരനും ഇവിടെ കഠിനാധ്വാനം ചെയ്യുന്നുണ്ട് . അവർ അവരുടെ ഏറ്റവും മികച്ച പ്രകടനം നമുക്ക് തരും. നമ്മുടെ അത്ലറ്റുകൾ ലോകത്തിന്റെ ഹൃദയത്തിൽ വിജയം നേടുകയും ഇന്ത്യ എന്താണെന്ന് ലോകത്തെ കാണിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി വ്യക്തമാക്കി.
വിനോദം എന്നതിനപ്പുറം അടുത്ത ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കായികരംഗത്ത് യുവാക്കള്‍ക്ക് മികച്ച പരിശീലനം നല്‍കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ താരത്തിനും 30 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ സര്‍ക്കാര്‍ നിലവിൽ ചെലവഴിക്കുന്നുണ്ട്. 2020-ലെ ടോക്യോ ഒളിപിംക്‌സില്‍ രാജ്യത്തെ എല്ലാ ജില്ലയ്ക്കും പ്രാതിനിധ്യമുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന എല്ലാ അത്ലറ്റുകൾക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.
PM flags off the Run for Rio in Delhi. Wishes our athletes the very best. Watch. https://t.co/BlTCRspIjE
— PMO India (@PMOIndia) July 31, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.