സ്വര്‍ണ തുമ്പി
text_fieldsതേഞ്ഞിപ്പലം: പൊരിവെയിലിന് മേലെ ചെറുമഴ തീര്‍ത്ത തണലില്‍ ദേശീയ യൂത്ത് അത് ലറ്റിക് മീറ്റിന് തുടക്കം. കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ അപ്രതീക്ഷിതമായതൊന്നും സംഭവിക്കാത്ത ആദ്യ ദിനം നയം വ്യക്തമാക്കി കേരളം തുടങ്ങി. ദേശീയ റെക്കോഡിന്‍െറ പൊലിമയിട്ട് അനുമോള്‍ തമ്പി തുടങ്ങിവെച്ച സ്വര്‍ണ നേട്ടത്തിന് തുടര്‍ച്ചയുണ്ടാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ളെങ്കിലും വെള്ളിയും വെങ്കലവും പോയന്‍റുകളാക്കി ആതിഥേയര്‍ മെഡല്‍പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 32 പോയന്‍റുമായി രണ്ടാം സ്ഥാനത്തുള്ള കേരളത്തിന്‍െറ മുന്നില്‍ 34 പോയന്‍റുമായി ഉത്തര്‍പ്രദേശ് നില്‍ക്കുന്നു. 24 പൊയന്‍റ് വീതം നേടി ഹരിയാനയും മഹാരാഷ്ട്രയും മൂന്നാമതുണ്ട്.
പത്ത് ഇനങ്ങളിലായി ഒരു ദേശീയ റെക്കോഡും രണ്ട് മീറ്റ് റെക്കോഡുമാണ് വ്യാഴാഴ്ച എഴുതപ്പെട്ടത്. അനുമോള്‍ തമ്പി മീറ്റ് റെക്കോഡിനൊപ്പം ദേശീയ റെക്കോഡും കുറിച്ചപ്പോള്‍ ഷോട്ട്പുട്ടില്‍ രാജസ്ഥാന്‍െറ കാച്നാര്‍ ചൗധരി മീറ്റ് റെക്കോഡിട്ടു. 100 മീറ്ററില്‍ സ്വര്‍ണം നേടി ഹരിയാനയുടെ രോഹിതും മഹാരാഷ്ട്രയുടെ സിദ്ധി ഹൈറയും വേഗരാജാവായി. കേരളത്തിന് വേണ്ടി ടി. ആരോമലും ആല്‍ഫി ലൂക്കോസും വെള്ളി നേടിയപ്പോള്‍ രുഗ്മ ഉദയന്‍ വെങ്കലം സ്വന്തമാക്കി.
സ്വര്‍ണക്കൈനീട്ടം
കൈനീട്ടം തേടി പുലര്‍ച്ചെ ട്രാക്കിലിറങ്ങിയ ആതിഥേയര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. 6.30ന് ആദ്യ ഇനത്തില്‍ 3000 മീറ്ററില്‍ ഓടിത്തുടങ്ങിയ അനുമോള്‍ക്ക് കിട്ടി, റെക്കോഡിന്‍െറ സ്പര്‍ശമുള്ള തങ്കപ്പതക്കം. കേരളത്തിന്‍െറ സ്വര്‍ണക്കൊയ്ത്തിന്‍െറ തുടക്കമാണിതെന്ന് തോന്നിച്ചെങ്കിലും പിന്നീടാരെയും ഈ വഴിക്ക് കണ്ടില്ല. ഇതേ ഇനത്തില്‍ മത്സരത്തിനിറങ്ങിയ ആണ്‍കുട്ടികളില്‍ പി.എന്‍. അജിത്തിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നു. ബാക്കി രണ്ട് പേര്‍ക്ക് ആദ്യ പത്തിലത്തൊന്‍ പോലും കഴിഞ്ഞില്ല. 100 മീറ്ററിലെ പ്രഥമറൗണ്ട് പിന്നിടാന്‍ പോലും ആണ്‍കുട്ടികളിലാരുമില്ലായിരുന്നു. ആകെയുള്ള ആശ്വാസം ഹൈജംപില്‍ ആരോമല്‍ ചാടിയെടുത്ത വെള്ളിയാണ്. ആദ്യ ദിനം ആണ്‍കുട്ടികളുടെ ഏക സമ്പാദ്യവും ഇത്രമാത്രം. 1.94 മീറ്റര്‍ ചാടിയ ആരോമലിന് മുന്നില്‍ 1.98 മീറ്റര്‍ താണ്ടി ഹരിയാനയുടെ ഗുര്‍ജീത് സിങ് സ്വര്‍ണമടിച്ചു. ഡല്‍ഹിയുടെ നിഷാന്താണ് മൂന്നാമത്. അവസാന നിമിഷം വരെ റിജു വര്‍ഗീസ് പൊരുതിയെങ്കിലും മെഡല്‍ മാത്രം അകന്നുനിന്നു.
ഫൗളുകള്‍ വില്ലനായി
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ലോങ് ജംപ് പിറ്റില്‍ കേരളത്തിന്‍െറ സ്വര്‍ണം തട്ടിയെടുത്തത് ഫൗളുകള്‍. 5.86 ചാടി ഒന്നാം സ്ഥാനത്തത്തെിയ ബംഗാളിന്‍െറ സോമാര്‍ കര്‍മകര്‍ ഒരുതവണ പോലും ഫൗളാകാതെ പോയപ്പോഴാണ് വെള്ളിനേടിയ കേരളത്തിന്‍െറ ആല്‍ഫി ലൂക്കോസിന് ആറില്‍ അഞ്ചും പിഴച്ചത്. 5.68 ചാടിയ ആല്‍ഫിയുടെ മൂന്നാമത്തെ ഊഴം മാത്രമാണ് പോയന്‍റ് ടേബ്ളില്‍ എത്തിയത്. ഇതോടെ കേരളത്തിന് നഷ്ടമായത് ഉറപ്പിച്ച് വെച്ച സ്വര്‍ണങ്ങളിലൊന്നാണ്. 5.64 ചാടിയ രുഗ്മ ഉദയന്‍ കേരളത്തിന് വെങ്കലം സമ്മാനിച്ചു. 5.63 ചാടി ലിസബത്ത് കരോളിന് നാലാമതത്തൊനെ കഴിഞ്ഞുള്ളൂ.
സ്വര്‍ണമില്ളെങ്കിലും ഉത്തര്‍പ്രദേശ്...
പോയന്‍റ് പട്ടികയുടെ മേല്‍ഭാഗത്തേക്ക് ‘ആരും കാണാതെ’ കയറിക്കൂടിയവരാണ് ഉത്തര്‍പ്രദേശ്. എല്ലാവരുടെയും ശ്രദ്ധ രണ്ട് സ്വര്‍ണമുള്ള ഹരിയാനയിലും ആതിഥേയരായ കേരളത്തിലുമായിരുന്നു. അവസാന പൊയന്‍റ് നില കൂട്ടി നോക്കിയപ്പോഴാണ് ഒരു സ്വര്‍ണം പോലും നേടാതെ ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്തേക്കത്തെിയത്. രണ്ട് മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍ കിട്ടിയ പൊയന്‍റാണ് യു.പിയെ ഒന്നാമതത്തെിച്ചത്.
കഴിഞ്ഞവര്‍ഷത്തെ റണ്ണേഴ്സ് അപ്പായ ഹരിയാനക്ക് വേണ്ടി ഹൈജംപില്‍ ഗുര്‍ജീത് സിങ്ങാണ് ആദ്യം സ്വര്‍ണം നേടിയത്. ഉച്ചക്ക് ശേഷം നടന്ന ഡിസ്കസ് ത്രോയില്‍ 52 മീറ്റര്‍ എറിഞ്ഞ് അമിത് രണ്ടാം സ്വര്‍ണം നേടിക്കൊടുത്തു. കേരളം അവസാന സ്ഥാനക്കാരായി.
വേഗപ്പോര്
വേഗറാണിയും രാജാവുമാകാന്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്‍െറ പ്രതീക്ഷയത്രയും കെ.എം. നിബയിലായിരുന്നു. ഏഴാം ട്രാക്കിലോടിയ നിബക്ക് 12.92 സെക്കന്‍ഡില്‍ ഏഴാമതത്തൊനെ കഴിഞ്ഞുള്ളൂ. 12.31 സെക്കന്‍ഡില്‍ ഫിനിഷിങ് വര തൊട്ട് മഹാരാഷ്ട്രയുടെ സിദ്ധി ഹൈറ ഒന്നാമതത്തെിയപ്പോള്‍ 12.52 സെക്കന്‍ഡിലത്തെി തമിഴ്നാടിന്‍െറ തമില്‍ സെല്‍വി വെള്ളി നേടി. തെലങ്കാനക്കാണ് വെങ്കലം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 11.06 സെക്കന്‍ഡിലാണ് ഹരിയാനയുടെ രോഹിത ഓടിക്കയറിയത്. മഹാരാഷ്ട്രയുടെ കിരണ്‍ (11.15) വെള്ളിയും കര്‍ണാടകയുടെ എസ്. മനീഷ് (11.16) മൂന്നാം സ്ഥാനവും നേടി. കേരളത്തിന് പ്രതീക്ഷകളായ ജിസ്ന മാത്യുവും ലിനറ്റ് ജോര്‍ജും ട്രാക്കിലിറങ്ങുന്ന വെള്ളിയാഴ്ച 13 ഫൈനലുകള്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.