പാരാലിമ്പിക്‌സ്: ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യക്ക് സ്വര്‍ണം
text_fieldsറിയോ ഡി ജെനീറോ: റിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോര്‍ഡ് ദേവേന്ദ്ര തിരുത്തി. 2004ല്‍ ഏഥന്‍സില്‍ നടന്ന പാരാലിമ്പിക്‌സിലാണ് ദേവേന്ദ്ര ആദ്യ സ്വര്‍ണം നേടിയത്. 62.15 മീറ്ററായിരുന്നു റെക്കോര്‍ഡ് നേട്ടം. 36കാരനായ ദേവേന്ദ്ര ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരനാണ്.
രാജസ്ഥാന്‍ സ്വദേശിയായ ദേവേന്ദ്രയുടെ ഇടതു കൈ മുറിച്ചു മാറ്റിയതാണ്. എട്ടാം വയസില്‍ മരത്തില്‍ കയറുമ്പോള്‍ താഴ്ന്നു കിടന്ന വൈദ്യുത ലൈനില്‍ തട്ടിയാണ് അദ്ദേഹത്തിന് കൈ നഷ്ടമായത്. 2004ല്‍ അര്‍ജുനയും 2012ല്‍ പത്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പത്മശ്രീ ലഭിക്കുന്ന ആദ്യ പാരാലിമ്പിക്‌സ് താരമാണ് ദേവേന്ദ്ര. 2013ല്‍ ഫ്രാന്‍സില്‍ നടന്ന അന്താരാഷ്ട്ര പാരാലിമ്പ്കിസ് അത്‌ലറ്റിക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും ദേവേന്ദ്ര സ്വര്‍ണം നേടിയിരുന്നു.
#Paralympics Men's Javelin - F46: @DevJhajharia breaks his own 2004 Athens Paralympics WR to win 2nd Paralympic gold pic.twitter.com/PzHOZQ7zFh
— Reddit Indian Sports (@redditIndSports) September 13, 2016
റിയോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ നേട്ടമാണിത്. ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവിനായിരുന്നു ആദ്യ സ്വര്‍ണം. വനിതാ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ദീപ മാലിക്ക് വെള്ളിയും ഹൈജമ്പില്‍ വരുണ്‍ സിങ് ഭാട്ടിയ വെങ്കലവും നേടിയിരുന്നു. മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് 31-ാം സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.